Latest Updates

മീ ടു ആരോപണത്തില്‍  ശക്തിമായ പ്രതികരണവുമായി  നടന്‍ വിനായകന്‍. മാനസികവും ശാരീരികവുമായ ഉപദ്രവമാണ് മീ ടു. താനത് ചെയ്തിട്ടില്ലെന്നും താന്‍ ചെയ്തിട്ടുള്ളത് പത്തും അതില്‍ കൂടുതല്‍ പെണ്ണുങ്ങളുമായി ശാരീരിക ബന്ധമാണെന്നും വിനായകന്‍ പറഞ്ഞു. പന്ത്രണ്ട്' എന്ന പുതിയ സിനിമയുമായി ബന്ധപ്പെട്ട് നടന്ന പ്രസ് മീറ്റിലായിരുന്നു വിനായകന്ർറെ പ്രതികരണം. 

'എന്താണ് മീ ടൂ? അതിൽ നിന്ന് നമുക്ക് തുടങ്ങാം. മാനസികവും ശാരീരികവുമായ പീഡനം ആണ്. ഇത് ഇന്ത്യൻ നിയമപ്രകാരം വളരെ വലിയൊരു കുറ്റമാണ്. ഇത്ര വലിയ കുറ്റകൃത്യത്തെ നിങ്ങൾ വളരെ ലളിതമായി തട്ടി കളയുകയാണോ? ഇവരെ പിടിച്ച് ജയിലിൽ ഇടണ്ടേ. എത്രപേർ ജയിലിൽ പോയിട്ടുണ്ട്? ഇത്ര വലിയ ഒരു കുറ്റകൃത്യം നടന്നിട്ടു മീ ടൂ എന്നൊരു ഊള വാക്കുമിട്ട് പറ്റിക്കുന്നു ജനത്തിനെ. തമാശ കളിക്കുന്നോ വിനായകനോട്. ഇനി എന്റെ മേൽ ഇത് ഇടാനണോ എന്നത് കൊണ്ടാണ് അന്ന് ഞാൻ എന്താണ് മീ ടൂ എന്ന് ചോദിച്ചത്. അതിന്റെ ഉത്തരം ഞാൻ പറയാം. ഞാൻ അത് ചെയ്തിട്ടില്ല', വിനായകൻ  പറഞ്ഞു. 


അഭിമുഖങ്ങളിൽ  വിനായകൻ കഞ്ചാവ് അടിച്ചാണ് എത്തുന്നത് എന്ന് ആക്ഷേപമുണ്ടല്ലോ എന്ന മാധ്യമപ്രവര്ർത്തകരുടെ ചോദ്യത്തിന്  . 'നിങ്ങളും കഞ്ചാവടിച്ചിട്ട് വാ എന്നായിരുന്നു  താരം മറുപടി നല്മർകിയത്. ഒരുത്തി എന്ന സിനിമയുടെ റിലീസുമായി നടത്തിയ പ്രസ് മീറ്റിലും വിനായകന്ർറെ ചില വാക്കുകള്ർ വിവാദമായിരുന്നു. പിന്നീട് ഇതിന് ഇദ്ദേഹം ക്ഷമ പറയുകയും ചെയ്തിരുന്നു

Get Newsletter

Advertisement

PREVIOUS Choice