അഭിഷേക് ബച്ചന്റെ ഫ്‌ളാറ്റ് വിറ്റത് 45.75 കോടി രൂപയ്ക്ക് വിറ്റത് ഐശ്യര്യയ്ക്കും മകള്‍ക്കുമൊപ്പം കഴിഞ്ഞ ആഡംബരവസത
നടന്‍ അഭിഷേക് ബച്ചന്‍ മുംബൈയിലെ ആഡംബര അപ്പാര്‍ട്ട്മെന്റ് 45.75 കോടി രൂപയ്ക്ക് വിറ്റു. 2014 ല്‍ 41 കോടി രൂപയ്ക്കാണ് താരം ഈ ഫ്ലാറ്റ് സ്വന്തമാക്കിയത്. മുംബൈയിലെ റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ അടുത്തിടെ നടന്ന ഏറ്റവും വലിയ ഇടപാടാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. അഭിഷേക് ബച്ചന്‍ ഭാര്യ ഐശ്വര്യ റായിയും മകള്‍ ആരാധ്യയുമൊപ്പം താമസിച്ചിരുന്നത് ഈ ഫ്‌ളാറ്റിലാണ്.
7,527 ചതുരശ്ര അടിയില്‍ വ്യാപിച്ചുകിടക്കുന്ന ഭവന യൂണിറ്റ്, വര്‍ളിയിലെ ഒബ്റോയ് 360 വെസ്റ്റ് പദ്ധതിയുടെ 37 -ആം നിലയിലാണ് സ്ഥിതി ചെയ്യുന്നത്. വില്‍പ്പന രേഖ 2021 ഓഗസ്റ്റ് 10 ന് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നാല് കാര്‍ പാര്‍ക്കിംഗിനൊപ്പം വരുന്ന അപ്പാര്‍ട്ട്മെന്റ് അനുരാഗ് ഗോയല്‍ എന്ന വ്യക്തിക്കാണ് അഭിഷേക് ബച്ചന്‍ വിറ്റത്. ഫ്‌ളാറ്റ് വാങ്ങിയ ഗോയല്‍ 2.28 കോടി രൂപയുടെ സ്റ്റാമ്പ് ഡ്യൂട്ടി അടച്ചു.
ബോളിവുഡ് താരങ്ങളായ ഷാഹിദ് കപൂറും അക്ഷയ് കുമാറും ആയിരുന്നു ഈ ഫ്ളാറ്റിന്റെ അയല്‍വാസികള്‍. ഷാഹിദ് കപൂറിന്റെ ഫ്‌ളാറ്റിന് 56 കോടി രൂപ നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. അക്ഷയ് കുമാര്‍ ഫ്ലാറ്റ്റ് വാങ്ങിയത് 52.5 കോടി രൂപയ്ക്കും. ഷാഹിഹ് കപൂറിന്റെ ഫ്‌ളാറ്റില്‍ ഇപ്പോളും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. 42, 43 നിലകളിലാണ്. ഇവര്‍ ഫ്‌ളാറ്റ് സ്വന്തമാക്കിയിരിക്കുന്നത്.