രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ പോലും അവള്‍ അതിസുന്ദരിതന്നെ ഐശ്യര്യയെക്കുറിച്ച് അഭിഷേക്
ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്റെയും ദാമ്പത്യജീവിതം ബുധനാഴ്ച (ഏപ്രില്‍ 20) വിജയകരമായി 15 വര്‍ഷം പൂര്‍ത്തിയാക്കി. ആരാധകര്‍ വളരെയധികം സ്‌നേഹിക്കുന്ന ദമ്പതികളാണിവര്‍. പരസ്പരം എല്ലായ്‌പ്പോഴും അതിശയകരമായ കാര്യങ്ങള്‍ ഇരുവര്‍ക്കും പറയാമുണ്ട്. ഓപ്ര വിന്‍ഫ്രെയുമായുള്ള ഐശ്വര്യയുടെയും അഭിഷേകിന്റെയും അഭിമുഖത്തില്‍ നിന്നുള്ള ചില ഭാഗങ്ങള്‍ ദമ്പതികളുടെ വിവാഹവാര്‍ഷികത്തില്‍ വീണ്ടും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
പരസ്പരം പ്രണയത്തിലാകുന്നതിനെക്കുറിച്ചും ഒന്നിച്ച് സമയം ചെലവഴിക്കുന്നതിനെക്കുറിച്ചുമൊക്കെ ഈ പഴയ അഭിമുഖത്തില്‍ തുറന്നു പറയുന്നുണ്ട്. ഇതിനിടെ ''ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീയെ വിവാഹം കഴിച്ചത് എങ്ങനെയിരിക്കും?'' എന്നും ഓപ്ര അഭിഷേകിനോട് ചോദിക്കുന്നുണ്ട്.
''ഓ, അത് കണ്ണുകള്‍ക്ക് മനോഹരമാണ്.''എന്നായിരുന്നു അഭിഷേകിന്റെ പെട്ടെന്നുളള മറുപടി. മൂര്‍ച്ചയുള്ള ഈ പ്രതികരണം ഓപ്രയെയും ഐശ്വര്യയെയും ആകര്‍ഷിച്ചു.
''അവള്‍ സുന്ദരിയാണ്, രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ പോലും അവള്‍ അതേ രൂപത്തിലാണ്' എന്നും അഭിഷേക് ബച്ചന്‍ കൂട്ടിച്ചേര്‍ക്കുന്നു. താന്‍ എന്തിനാണ് അഭിഷേകിനെ വിവാഹം കഴിച്ചതെന്നും എല്ലാം തമാശയാക്കുന്നു എന്നുമായിരുന്നു ചിരിയോടെ ഐശ്യര്യ നല്‍കിയ മറുപടി.
പത്ത് വയസുകാരിയ ആരാധ്യയാണ് താരദമ്പതികളുടെ മകള്‍. ധായ് അക്ഷര് പ്രേം കേ, കുച്ച് നാ കഹോ ഗുരു, ഉംറാവു ജാന്‍, ധൂം 2, രാവണ്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.
നിമ്രത് കൗര്‍, യാമി ഗൗതം എന്നിവര്‍ക്കൊപ്പം 'ദസ്വി'യിലാണ് അഭിഷേക് അവസാനമായി അഭിനയിച്ചത്. അതേസമയം, മണിരത്നത്തിന്റെ 'പിഎസ്-ഐ' എന്ന ചിത്രത്തിലാണ് ഐശ്വര്യ അടുത്തതായി അഭിനയിക്കുന്നത്.