'ആ മുഖം' ഒറ്റപ്പെടലിന്റെയും അതിജീവനത്തിന്റെയും സ്ത്രീമുഖം
സ്കിസോഫ്രിനിയ എന്ന മാനസികരോഗം ബാധിച്ച് ഒറ്റപ്പെട്ടു പോയ ഒരു സ്ത്രീ അനുഭവിക്കുന്ന പ്രതിസന്ധികളും നേരിടുന്ന പ്രശ്നങ്ങളും അതിജീവനവും നിറഞ്ഞ ജീവിതത്തിലൂടെ കാമറ ചലിപ്പിക്കുകയാണ് ആ മുഖം എന്ന ചലച്ചിത്രം. തമിഴിലും മലയാളത്തിലുമായി ഒരുങ്ങുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും ബാങ്ക് ഉദ്യോഗസ്ഥനും ഷോർട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനുമായ അ
ഭിലാഷ് പുരുഷോത്തമനാണ്. ഒരു സ്ത്രീ മാത്രം ഏക കഥാപാത്രമായി വരുന്ന മലയാളത്തിലെ രണ്ടാമത്തെ ചിത്രമായ ആ മുഖത്തിൽ നിരവധി അഭിനയ മുഹൂർത്തങ്ങളിലൂടെ കടന്നുപോകുന്ന മീര എന്ന കഥാപാത്രത്തെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡു നേടിയിട്ടുള്ള പ്രിയങ്ക നായർ അവതരിപ്പിക്കുന്നു. നബീഹ മൂവി പ്രൊഡക്ഷന്റെ ബാനറിൽ തമിഴ് മലയാള ചലച്ചിത്ര നടനായ നൂഫൈയ്സ് റഹ്മാn നിർമ്മിക്കുന്ന ചിത്രത്തിൽ മാധ്യമ പ്രവർത്തകനായ ശ്യം കെ വാര്യർ എഴുതി ദീപാങ്കുരന്റെ സംഗീതത്തിൽ സിത്താര കൃഷ്ണകുമാറും ദീപാങ്കുരനും ആലപിക്കുന്ന രണ്ട് ഗാനങ്ങളുണ്ട്.
ദേശീയ സംസ്ഥാന അവാർഡുകൾ നേടിയ പ്രതാപ് പി നായർ ഛായഗ്രഹണവും ടി.കൃഷ്ണനുണ്ണി ശബ്ദലേഖനവും നിർവഹിക്കുന്നു.
എഡിറ്റർ: സോബിൻ കെ സോമൻ
മേക്കപ്പ്: സുമ ജി
വസ്ത്രാലങ്കാരം: ആനു നോബി
കലാസംവിധാനം : ഷിബു മച്ചൽ
ചീഫ് അസോസിയേറ്റ്: ശ്യം പ്രേം
അസോസിയേറ്റ്: ജിജേഷ് ഭാസ്ക്കർ
നൃത്തം : രാജേശ്വരി സുബ്രമണ്യം
ഇഫക്ട്: രാജ് മാർത്താണ്ഡം
കളറിസ്റ്റ്: മഹാദേവൻ
വി.എഫ്. എക്സ്: ഡി റ്റി എം
റെക്കോർഡിസ്റ്റ്: ശ്രീകുമാർ ചിത്രഞ്ജലി
സ്റ്റിൽ : സേതു
ഡിസൈൻ : സുജിത് കടയ്ക്കൽ
പ്രൊഡക്ഷൻ മാനേജർ: ഷാജി തിരുമല
മമ്മൂട്ടി മോഹൻലാൽ സുരേഷ് ഗോപി തുടങ്ങിയവരുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ മലയാളത്തിന്റെയും, ബോളിവുഡ് നടനായ വിവേക് ഒബ്‌റോയ് തമിഴ് സംവിധായകരായ ശശികുമാർ, വെങ്കിട് പ്രഭു എന്നിവരിലൂടെ തമിഴ് സിനിമയുടെയും ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി