'തിങ്കളാഴ്ച നിശ്ചയം' ഉടനെത്തും
'തിങ്കളാഴ്ച നിശ്ചയം' ഒടിടി റിലീസിന് ഒരുങ്ങുന്നു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ രണ്ട് പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ ചിത്രമാണിത്. സോണി ലൈവിലാണ് സിനിമ റിലീസ് ചെയ്യുക. ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്ത് വിട്ടു.
വിവാഹ നിശ്ചയവുമായി ബന്ധപ്പെട്ട് ഒരു നാട്ടിന്‍പുറത്ത് രണ്ട് ദിവസങ്ങളില്‍ നടക്കുന്ന സംഭവമാണ് സിനിമയുടെ പ്രമേയം. മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസാകാരവും മികച്ച കഥാകൃത്തിനുള്ള പുരസ്‌കാരവുമാണ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ ഈ ചിത്രം സ്വന്തമാക്കിയത്. ജൂറി ഈ ചിത്രത്തെ വിലിയിരുത്തിയത് ഇങ്ങനെ-
'തികച്ചും സാധാരണമായ ജീവിതമുഹൂര്‍ത്തങ്ങളുടെ രസകരമായ ആവിഷ്‌കരണത്തിലൂടെ കുടുംബം എന്ന സാമൂഹിക സ്ഥാപനത്തിന്റെ ജനാധിപത്യവത്കരണത്തിനും സ്ത്രീകളുടെ സ്വയംനിര്‍ണയാവകാശത്തിനും വേണ്ടി ശക്തമായി വാദിക്കുന്ന ചിത്രം'.
കന്നഡയില ഹിറ്റ് നിര്‍മ്മാതാക്കളായ പുഷ്‌കര്‍ ഫിലിംസ് ആദ്യമായി നിര്‍മ്മിക്കുന്ന മലയാള ചിത്രമാണ് തിങ്കളാഴ്ച നിശ്ചയം. കാഞ്ഞങ്ങാട് മുതല്‍ പയ്യന്നൂര്‍ വരെയുള്ള പുതുമുഖങ്ങളാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.