Latest Updates

ദുല്‍ഖര്‍ സല്‍മാന്റെ മകളുടെ പിറന്നാളിന്  കുഞ്ചാക്കോ ബോബന്‍ നല്‍കിയ ആശംസ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുന്നു. ദുല്‍ഖര്‍-അമാല്‍ ദമ്പതിമാരുടെ മകള്‍ മറിയത്തിന്റെ നാലാംപിറന്നാളായിരുന്നു ഇന്ന്.  LOL പാവകളും വലിയ ചീസ് കേക്കുകളും കൂട്ടുകാരുമായി മറിയത്തതിന്റെ അടുത്ത പിറന്നാള്‍ കേമമാക്കുമെന്ന് മകന്‍ ഇസുക്കുട്ടന്‍ പറയുന്നതായി ചാക്കോച്ചന്‍ കുറിക്കുന്നു. മറിയത്തിനൊപ്പം കളിക്കുന്ന ഇസുവിന്റെ ചിത്രവും ചാക്കോച്ചന്‍ പങ്കുവച്ചിട്ടുണ്ട്.   ആശംസാകുറിപ്പ് ഇങ്ങനെ    പ്രിയ മറിയം, ഇന്ന്,നിനക്ക് 4 വയസ്സ് തികയുമ്പോള്‍ ഞ്ങ്ങള്‍ക്ക് എല്ലാവര്‍ക്കും ഏത്രമാത്രം നീ പ്രിയപ്പെട്ടതും വിലപ്പെട്ടതുമായ ഒരാളാണെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നീ ഞങ്ങളുടെ  ജീവിതത്തെ എത്രമാത്രം സ്‌നേഹത്തോടെയും മാധുര്യത്തോടെയുമാണ് സ്പര്‍ശിക്കുന്നത്.    നിന്റെ  വികൃതിയായ കസിന്‍ ഇസു പറയുന്നു, ഒരു മുറിനിറയെ നിനക്കിഷ്ടപ്പെട്ട പാവകളും വലിയ ചീസ് കേക്കുകളും കൂട്ടുകാരുമായി അടുത്ത നിന്റെ പിറന്നാള്‍ ആഘോഷമാക്കുമെന്ന്.  പ്രിയപ്പെട്ട രാജകുമാരി, സ്‌നേഹവും പ്രത്യാശയും നിറഞ്ഞൊരു ജന്മദിനം ആശംസിക്കുന്നു,'' 

Get Newsletter

Advertisement

PREVIOUS Choice