Latest Updates

ജീവിച്ചിരിക്കുന്നവര്‍ മരിച്ചുവെന്ന വാര്‍ത്ത നേരത്തെയും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കാറുണ്ട്. ഇപ്പോഴിതാ നടി ഷക്കീല മരിച്ചെന്ന് സമൂഹമാധ്യമത്തില്‍ വ്യാജപ്രചരണം. ഒടുവില്‍ സംഭവത്തില്‍ പ്രതികരണവുമായി താരം തന്നെ രംഗത്തെത്തി. പ്രചരിക്കുന്ന വാര്‍ത്തകളില്‍ വിശ്വസിക്കരുത്. ദൈവം സഹായിച്ച് ഞാനിപ്പോള്‍ സുഖമായി ഇരിക്കുന്നുണ്ട്. സ്നേഹത്തിനും കരുതലിനും നന്ദി എന്ന് കുറിപ്പോടുകൂടിയാണ് ഷക്കീല വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

ഞാന്‍ വളരെ ആരോഗ്യവതിയോടെയും സന്തോഷത്തോടെയും ഇരിക്കുന്നു. എനിക്ക് മലയാളികള്‍ നല്‍കുന്ന കരുതലിന് വളരെയധികം നന്ദിയുണ്ട്. ആരോ എന്നെക്കുറിച്ച് തെറ്റായ വാര്‍ത്ത ചെയ്തു. പക്ഷേ സത്യാവസ്ഥ അറിയാന്‍ നിരവധി പേരാണ് വിളിച്ചതും മെസേജ് അയച്ചതും. ആ വാര്‍ത്ത നല്‍കിയ ആള്‍ക്കും വളരെയധികം നന്ദിയുണ്ട്, കാരണം അയാള്‍ കാരണമാണ് നിങ്ങളെല്ലാം വീണ്ടും തന്നെക്കുറിച്ച് ഓര്‍ത്തത്. സാമൂഹിക മാധ്യമങ്ങളില്‍ തന്റെ മരണവാര്‍ത്ത വൈറലായതോടെയാണ് സത്യാവസ്ഥ വെളിപ്പെടുത്തി നടി തന്നെ രംഗത്തെത്തിയത്.

Get Newsletter

Advertisement

PREVIOUS Choice