കോവിഡ് പ്രതിരോധത്തിന് കൈസഹായം പ്രിയങ്കചോപ്രയും ഭര്‍ത്താവും ശേഖരിച്ചത് ഏഴരക്കോടി
കോവിഡ് പ്രതിരോധത്തിനായി 7.5കോടി രൂപ സമാഹരിക്കാന്‍ കഴിഞ്ഞതായി ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. പ്രിയങ്കയും ഭര്‍ത്താവ്
നിക്ക് ജോനാസും ചേര്‍ന്ന് ആരംഭിച്ച ടുഗെദര്‍ ഫോര്‍ ഇന്ത്യ വഴിയാണ് ഇത്രയും തുക സമാഹരിച്ചത്. 22 കോടി രൂപ സമാഹരിക്കാനാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും പ്രിയങ്ക പറഞ്ഞു.
കോവിഡ് പ്രതിരോധത്തില്‍ ഫണ്ട് എങ്ങനെ വിനിയോഗിക്കുമെന്നതിനെക്കുറിച്ച് വിശദീകരിക്കുന്ന വീഡിയോയും താരം പങ്ക് വച്ചു. കൂടുതല്‍ സംഭാവന നല്‍കണമെന്നും അവര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. മെഡിക്കല്‍ ഉപകരണങ്ങളായ ഓക്‌സിജന്‍ സിലിണ്ടറുകള്‍, കോണ്‍സെന്‍ട്രേറ്ററുകള്‍ എന്നിവയ്ക്കും വാക്‌സിനേഷന്‍ സഹായത്തിനും മറ്റുമായാണ് സമാഹരിക്കുന്ന തുക ഉപയോഗിക്കുന്നതെന്നും പ്രിയങ്ക ചോപ്ര വീഡിയോയില്‍ പറഞ്ഞു.
പ്രിയങ്ക-നിക്ക് ദമ്പതികളുടെ ടുഗെദര്‍ ഫോര്‍ ഇന്ത്യ സംരംഭം വഴി 500 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും 422 ഓക്‌സിജന്‍ സിലിണ്ടറുകളും വാങ്ങാന്‍ ഗിവ് ഇന്‍ഡിയയ്ക്ക് കഴിഞ്ഞുവെന്നും രണ്ട് വാക്‌സിനേഷന്‍ സെന്ററുകളെ പിന്തുണയ്ക്കാന്‍ ഈ പണം ഉപയോഗിക്കുന്നുണ്ടെന്നും വീഡിയോയില്‍ പ്രിയങ്കയ്‌ക്കൊപ്പം ചേര്‍ന്ന ഗീവ് ഇന്ത്യയുടെ അതുല്‍ സതിജ അറിയിച്ചു