Latest Updates

നടന്‍ പൃഥ്വിരാജ് മാത്രമല്ല ഭാര്യ സുപ്രിയ മേനോനും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇവരുടെ വിശേഷങ്ങളറിയാനായി ആരാധകരും കാത്തിരിക്കാറുണ്ട്. ഇന്ന് സുപ്രിയയുടെ ജന്മദിനത്തില്‍ മനോഹരമായ ആശംസയുമായി എത്തിയിരിക്കുകയാണ് പൃഥ്വിരാജ്.

 

എന്റെ പ്രണയമേ സന്തോഷകരമായ ജന്മദിന ആശംസകള്‍. എല്ലാ ഉയര്‍ച്ച താഴ്ചകളിലും  എന്നെ മുറുകെ പിടിച്ചു. എനിക്കറിയാവുന്ന ഏറ്റവും കരുത്തയായ സ്ത്രീ, കര്‍ശനക്കാരിയായ അമ്മ (ഭാര്യയും). എന്റെ ജീവിതത്തില്‍ എന്നും കരുത്തോടെയുള്ള നിന്നെ ഞാന്‍ സ്നേഹിക്കുന്നുവെന്ന് എഴുതിയ പൃഥ്വിരാജ് സുപ്രിയയുടെയും മകള്‍ അലംകൃതയുടെയും ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നു.

 

നിന്നെ ഞാന്‍ വല്ലാതെ സ്നേഹിക്കുന്നുവെന്നാണ് ഭാര്യ സുപ്രിയയോട് പൃഥ്വിരാജ് പറഞ്ഞിരിക്കുന്നത്. അല്ലിയുടെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പോസ്റ്റുചെയ്യുന്നത് നീ ഇഷ്ടപ്പെടുന്നില്ല എന്ന് എനിക്ക് അറിയാം. പക്ഷെ, നിന്റെയും നമ്മുടെ കുഞ്ഞിന്റെയും എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ത്രോബാക്ക് ചിത്രം ലോകം കാണട്ടെയെന്ന് ഞാന്‍ വിചാരിച്ചെന്നും പൃഥ്വിരാജ് എഴുതുന്നു.  മാധ്യമപ്രവര്‍ത്തകയായിരുന്ന സുപ്രിയ ഇന്ന് മലയാള സിനിമയിലെ മുന്‍നിര നിര്‍മ്മാതാക്കളിലൊരാളാണ്

Get Newsletter

Advertisement

PREVIOUS Choice