Latest Updates


പോണ്‍ ചിത്ര റാക്കറ്റ് കേസില്‍ നടി പൂനം പാണ്ഡെയ്ക്ക് അറസ്റ്റില്‍ നിന്ന് സുപ്രീം കോടതിയുടെ  താത്കാലിക സംരക്ഷണം. മുന്‍കൂര്‍ ജാമ്യം തള്ളിയ ബോംബെ ഹൈക്കോടതി ഉത്തരവിനെതിരെ പാണ്ഡെ സമര്‍പ്പിച്ച അപ്പീലില്‍ കോടതി  മഹാരാഷ്ട്ര സര്‍ക്കാരിന് നോട്ടീസ് അയച്ചു.ജസ്റ്റിസുമാരായ വിനീത് ശരണ്‍, ബി വി നാഗരത്‌ന എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. 

സര്‍ക്കാരിന് നോട്ടീസ് അയച്ചിട്ടുണ്ടെന്നും ഇതിനിടയില്‍ ഹര്‍ജിക്കാരിക്കെതിരെ നിര്‍ബന്ധിത നടപടി പാടില്ലെന്നും  ബെഞ്ച് നിര്‍ദേശിച്ചു. നടി ഷെര്‍ലിന്‍ ചോപ്രയ്ക്കൊപ്പം എഫ്ഐആറില്‍ മിസ് പാണ്ഡെയെ പ്രതിയാക്കിയിരുന്നു. 2021 നവംബര്‍ 25ന് ഹൈക്കോടതി ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുകയായിരുന്നു. 

അശ്ലീല വീഡിയോകള്‍ പ്രചരിപ്പിച്ചതിന് രാജ് കുന്ദ്രയ്ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറുമായി ബന്ധപ്പെട്ട് ഡിസംബറില്‍ സുപ്രീം കോടതി അറസ്റ്റില്‍ നിന്ന് ഇവര്‍ക്ക് സംരക്ഷണം നല്‍കിയിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ചില വകുപ്പുകള്‍, സ്ത്രീകളുടെ അസഭ്യമായ പ്രാതിനിധ്യം (പ്രിവന്‍ഷന്‍) ആക്ട്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട് എന്നിവ പ്രകാരം ലൈംഗികത പ്രകടമാക്കുന്ന വീഡിയോകള്‍ പ്രചരിപ്പിച്ചതിനാണ്  കുന്ദ്രയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. 

അറസ്റ്റ് ഭയന്ന്, കുന്ദ്ര ആദ്യം സെഷന്‍സ് കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം തേടി, പക്ഷേ അത് നിരസിക്കപ്പെട്ടു, തുടര്‍ന്ന് തന്നെ കുടുക്കിയതാണെന്ന് അവകാശപ്പെട്ട് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചു.

Get Newsletter

Advertisement

PREVIOUS Choice