എന്നേക്കും ഉപാധികളില്ലാതെ എന്റെ സ്‌നേഹം മാതൃദിനത്തില്‍ ഐശ്യര്യ റായി
മാതൃദിനത്തില്‍ അമ്മയെക്കുറിച്ച് വാതാരോതെ പറയാനും സ്വന്തം അമ്മയ്ക്കും മക്കള്‍ക്കുമൊപ്പമുള്ള ഫോട്ടോ ഇടാനും എല്ലാ സെലിബ്രിറ്റികളും മുന്നിലായിരുന്നു. സാധാരണക്കാരും സോഷ്യല്‍മീഡിയയില്‍ മാതൃദിനം ആഘോഷിച്ച് തൃപ്തിയിടഞ്ഞു. മുന്‍ ലോകസുന്ദരിയും ബോളിവുഡ് നടിയുമായ ഐശ്യര്യ റായിയും മാതൃദിനത്തില്‍ സോഷ്യല്‍മീഡിയയില്‍ സജീവമായിരുന്നു. മകള്‍ ആരാധ്യയ്‌ക്കൊപ്പമുള്ള ചിത്രം പങ്ക് വച്ചാണ് താരം മാതൃദിനത്തില്‍ ശ്രദ്ധേയയായത്. ''എന്റെ സ്‌നേഹം, എന്റെ ജീവിതം, എന്നേക്കും, അനന്തമായി, ഉപാധികളില്ലാതെ,'' എന്ന അടിക്കുറിപ്പോട് കൂടിയ ചിത്രം ആരാധകര്‍ നിമിഷങ്ങള്‍ക്കകം ഏറ്റെടുത്തു. സ്വന്തം മാതാപിതാക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങളും ഐശ്യര്യ പങ്ക് വച്ചിട്ടുണ്ട്. എന്നാല്‍ ഐശ്യര്യയേയും മകളേയും കാണുന്നതാണ് ആരാധകര്‍ക്ക് ഏറെയിഷ്ടം. മകള്‍ ജനിച്ചതിന് ശേഷം ഐശ്യര്യയുടെലോകം അവള്‍ക്ക് ചുറ്റുമാണെന്നാണ് ബോളിവുഡിലെ സംസാരം. ഭര്‍ത്താവ് അഭിഷേക് ബച്ചന്റെ അമ്മ ജയ ബച്ചനും ഒരു അഭിമുഖത്തില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. മകളുടെ കാര്യം സ്വയം ചെയ്യണമെന്നത് ഐശ്യര്യയ്ക്ക് നിര്‍ബന്ധമാണെന്നും കുട്ടിയുടെ സംരക്ഷണം മറ്റാര്‍ക്കു ംവിട്ടുനല്‍കില്ലെന്നും ജയ ബച്ചന്‍ പറഞ്ഞിരുന്നു.