'ഇടതുകാലിന്റെ ലിഗ്മെന്റ് പൊട്ടിയിട്ട് 21 വര്‍ഷമായെന്ന് മമ്മുട്ടി ഈ അഭ്യാസങ്ങളൊക്കെ കാണിക്കുന്നത് വേദന സഹിച്
ശാരീരികമായി താന്‍ അനുഭവിക്കുന്ന വേദനയെ കുറിച്ച് തുറന്നു പറഞ്ഞ് മമ്മൂട്ടി. കോഴിക്കോട് മേയ്ത്ര ആശുപത്രിയില്‍ സന്ധിമാറ്റിവയ്ക്കുന്നതിനുള്ള റോബോട്ടിക്ക് ശസ്ത്രക്രിയയുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മമ്മൂട്ടി. തന്റെ ഇടതുകാലിന്റെ ലിഗമെന്റ് പൊട്ടിയിട്ട് 21 വര്‍ഷമായെന്നും ഇതുവരെ ഓപ്പറേഷന്‍ ചെയ്ത് മാറ്റിയിട്ടില്ലെന്നും മമ്മൂട്ടി പറഞ്ഞു. അതിന്റെ രഹസ്യവും അദ്ദേഹം തുറന്നു പറഞ്ഞു.
''ഇടതുകാലിന്റെ ലിഗമെന്റ് പൊട്ടിയിട്ട് 21 വര്‍ഷമായി. ഇതുവരെ ഞാനത് ഓപ്പറേറ്റ് ചെയ്ത് മാറ്റിയിട്ടില്ല. ഓപ്പറേഷന്‍ ചെയ്താല്‍ ഇനിയും എന്റെ കാല്‍ ചെറുതാകും. പിന്നെ ആളുകള്‍ കളിയാക്കും. പത്തിരുപത് വര്‍ഷമായി ആ വേദന സഹിച്ചാണ് ഈ അഭ്യാസങ്ങളൊക്കെ കാണിക്കുന്നത്. ഏതായാലും ഇനിയുള്ള കാലത്തെങ്കിലും ഇതൊക്കെ വളരെ എളുപ്പമാകട്ടെ,'' മമ്മൂട്ടി പറഞ്ഞു.
കോവിഡ് കാലത്ത് അപൂര്‍വ്വമായി മാത്രമാണ് മമ്മൂട്ടി പൊതുപരിപാടികളില്‍ പങ്കെടുത്തത്. ദക്ഷിണേന്ത്യയില്‍ ഇതാദ്യമായാണ് സന്ധിമാറ്റിവയ്ക്കുന്നതിനുള്ളള റോബോര്‍ട്ടിക് ശസ്ത്രക്രിയ നടപ്പാക്കുന്നത്. ഇത്തരമൊരു പരിപാടിയില്‍ പങ്കെടുത്തത് അതിന്റെ പ്രാധാന്യം മനസ്സിലാക്കിയാണെന്നും മമ്മൂട്ടി വ്യക്തമാക്കി.