Latest Updates

  മോഹന്‍ലാല്‍ ചിത്രം മരയ്ക്കാര്‍ തീയേറ്ററിലെത്തിക്കാനുള്ള ചര്‍ച്ചകള്‍ പരാജയം. ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യുമെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ അറിയിച്ചു. ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. നാല് കോടിയിലധികം രൂപ കേരളത്തിലെ തിയറ്ററുകള്‍ അഡ്വാന്‍സ് നല്‍കിയിരുന്നു ഇതെല്ലാം തിരികെ നല്‍കിയെന്നും തീയറ്റര്‍ ഉടമകള്‍ വിട്ടു വീഴ്ച്ചയ്ക്കു തയ്യാറായില്ലെന്നും ആന്റണി പെരുമ്പാവൂര്‍ കുറ്റപ്പെടുത്തി.

 തീയറ്റര്‍ ഉടമകള്‍ പല ചര്‍ച്ചകള്‍ക്കും തന്നെ വിളിച്ചില്ലായെന്നും മോഹന്‍ലാലിന്റെ അനുമതിയോടെയാണ്  ചിത്രം ഒടിടി യിലേക്ക് പോകുന്നതെന്നും നിര്‍മാതാവ് ്‌വ്യക്തമാക്കി.  ബാലിശമായ നിബന്ധനകളാണ് ആന്റണി പെരുമ്പാവൂര്‍ വച്ചതെന്നാണ് തീയേറ്റര്‍ ഉടമകളുടെ പക്ഷം. ചിത്രം തീയേറ്ററുകളില്‍ റിലീസ് ചെയ്യാന്‍ തീയേറ്റര്‍  ഉടമകള്‍  പരമാവധി ശ്രമിച്ചിരുന്നു. എന്നാല്‍ ചിത്രത്തിന് മുടക്കിയ വന്‍തുക നഷ്ടം വരുമെന്ന് ചൂണ്ടിക്കാട്ടി ആന്റണി പെരുമ്പാവൂര്‍ ചില നിബന്ധനകള്‍ മുന്നോട്ട് വച്ചിരുന്നു. ഇതില്‍ സമവായമാകാതെ വന്നപ്പോഴാണ് ചിത്രം  ഒടിടിയിലെത്തുന്നത്.   

Get Newsletter

Advertisement

PREVIOUS Choice