ആദ്യ ചിത്രത്തിന് എത്ര കിട്ടി തുറന്ന് പറഞ്ഞ് സുരേഷ് ഗോപിയും കുഞ്ചാക്കോയും
സുരേഷ് ഗോപിയും കുഞ്ചാക്കോ ബോബനും തങ്ങളുടെ ആദ്യസിനിമയ്ക്ക് ലഭിച്ച പ്രതിഫലം വെളിപ്പെടുത്തുന്നു. നവോദയ അപ്പച്ചന്‍ നിര്‍മാതാവായ സിനിമയിലാണ് ആദ്യമായി അഭിനയിച്ചതെന്നും 2500 രൂപയുടെ ചെക്ക് ആണ് പ്രതിഫലമായി കിട്ടിയതെന്നും സുരേഷ് ഗോപി പറഞ്ഞു.
'അപ്പച്ചന്‍ സാറില്‍ നിന്ന് നേരിട്ട് തന്നെ പ്രതിഫലം വാങ്ങണം, അത് ഒരു പൈസയാണെങ്കിലും. ഭയങ്കര വളര്‍ച്ചയുണ്ടാകും എന്നായിരുന്നു അച്ഛന്‍ പറഞ്ഞത്. 'ചെക്കിലെ പൂജ്യം കണ്ടോ , ആ പൂജ്യമങ്ങ് കൂട്ടിക്കൂട്ടി കൊണ്ടുവരണം' എന്നാണ് ചെക്ക് തന്ന് അപ്പച്ചന്‍ സാര്‍ അന്ന് പറഞ്ഞത്.'-സുരേഷ് ഗോപി പറഞ്ഞു.
ഫാസില്‍ സംവിധാനം ചെയ്ത അനിയത്തി പ്രാവിലാണ് മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബന്‍ ആദ്യമായി നായകനായി എത്തിയത്. തന്റെ ആദ്യ ചിത്രത്തിന് ലഭിച്ച പ്രതിഫലം വെളിപ്പെടുത്തിയിരിക്കുകയാണ് താരം. സുരേഷ് ഗോപി അവതരിപ്പിക്കുന്ന ടെലിവിഷന്‍ പരിപാടിക്കിടെയാണ് തനിക്ക് അനിയത്തി പ്രാവില്‍ അഭിനയിച്ചതിന് അമ്പതിനായിരം രൂപ പ്രതിഫലം ലഭിച്ച കാര്യം ചാക്കോച്ചന്‍ തുറന്നു പറഞ്ഞത്. 1997ലാണ് അനിയത്തിപ്രാവ് പുറത്തിറങ്ങിയത്.