Latest Updates

വേര്‍പിരിയുന്നുവെന്ന വാര്‍ത്ത സ്ഥിരീകരിച്ച് സമാന്തയും നാഗ ചൈതന്യയും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതിനിടെ ഇവരുടെ വിവാഹമോചനത്തില്‍ മുനവച്ച പ്രതികരണവുമായി ബോളിവുഡ് നടി കങ്കണ റണൗട്ട് രംഗത്തെത്തി. ബോളിവുഡിലെ 'വിവാഹനമോചന വിദഗ്ധനു'മായി നാഗചൈതന്യ അടുത്തിടപഴകിയതാണ് വിവാഹബന്ധം വേര്‍പെടുത്താന്‍ കാരണമെന്നായിരുന്നു കങ്കണ പറഞ്ഞത്. താരം ഉദ്ദേശിച്ചത് ആമിര്‍ ഖാനെയാണെന്നാണ് ആരാധകരുടെ കണ്ടുപിടുത്തം.   

'ഈ സൗത്ത് ഇന്ത്യന്‍ നടന്‍ നാലുവര്‍ഷത്തെ വിവാഹബന്ധം ഉപേക്ഷിച്ച് പെട്ടെന്ന് വിവാഹമോചനം തേടി. ഒരു പതിറ്റാണ്ടായുള്ള അവരുടെ ബന്ധം അവസാനിപ്പിക്കാന്‍ കാരണം സൂപ്പര്‍ സ്റ്റാറായ, ബോളിവുഡിലെ വിവാഹമോചന വിദഗ്ധനായ' നടനുമായി പരിചയത്തിലായതാണ്?. നിരവധി സ്ത്രീകളുടെയും കുട്ടികളുടെയും ജീവിതം നശിപ്പിച്ചു. ഇപ്പോള്‍ അവന്റെ വഴികാട്ടിയും ഉപദേശകയായ അമ്മായിയുമായി. അതിനാല്‍ എല്ലാം പെട്ടെന്ന് നടന്നു. ഞാന്‍ ആരെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാം. അതില്‍ ഒളിച്ചുവയ്ക്കേണ്ട ഒന്നുമില്ല.-കങ്കണ കുറിച്ചു. വര്‍ധിച്ചുവരുന്ന വിവാഹമോചന കേസുകളില്‍ കങ്കണ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.

Get Newsletter

Advertisement

PREVIOUS Choice