കെ വി ആനന്ദ് അന്തരിച്ചു
കെ വി ആനന്ദ് അന്തരിച്ചു വിട പറഞ്ഞത് തേന്‍മാവിന്‍കൊമ്പത്തിലൂടെ വിസ്മയിപ്പിച്ച ഛായാഗ്രാഹകന്‍ പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ കെ വി ആനന്ദ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വെള്ളിയാഴ്ച്ച ചെന്നൈയിലായിരുന്നു അന്ത്യം. അതേസമയം കെവി ആനന്ദിന് കോവിഡ് ബാധയുണ്ടെന്ന് പരിശോധനയില്‍ തെളിഞ്ഞു. ഇതേത്തുടര്‍ന്ന് പൊതുദര്‍ശനത്തിനായി മൃതദേഹം വിട്ടുനല്‍കിയില്ല. തേന്‍മാവിന്‍ കൊമ്പത്ത് എന്ന് ചിത്രത്തിലൂടെയാണ് ആനന്ദ് മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌കാരം നേടിയത്. ഈ സിനിമയിലൂടെയാണ് അദ്ദേഹം സ്വതന്ത്ര ഛായാഗ്രാഹകനായതും.
മിന്നാരം, ചന്ദ്രലേഖ എന്നീ ചിത്രങ്ങളുടെയും ഛായാഗ്രാഹകനായി. കാതല്‍ ദേശം ആണ് കെവി ആനന്ദ് ഛായാഗ്രാഹകനായ ആദ്യ തമിഴ് ചിത്രം. ഛായാഗ്രാഹകനായ പി സി ശ്രീറാമിന്റെ സഹായിയായാണ് കരിയര്‍ ആരംഭിച്ചത്. ദേവര്‍ മകന്‍, തിരുടാ തിരുടി തുടങ്ങിയ ചിത്രങ്ങളില്‍ സഹ ഛായാഗ്രാഹകന്‍ ആയി. മോഹന്‍ലാലിന്റെ തേന്‍മാവിന്‍ കൊമ്പത്ത് എന്ന സിനിമയിലൂടെയാണ് സ്വതന്ത്ര ഛായാഗ്രാഹകനായി ആനന്ദ് അരങ്ങേറ്റം കുറിച്ചത്. മോഹന്‍ലാല്‍, സൂര്യ എന്നിവര്‍ ഒന്നിച്ച കാപ്പാന്‍ ആണ് അദ്ദേഹം സംവിധാനം ചെയ്ത അവസാന ചിത്രം. 2005ല്‍ കനാ കണ്ടേന്‍ എന്ന ചിത്രമായിരുന്നു ആദ്യമായി സംവിധാനം ചെയ്തത്. തുടര്‍ന്ന് അയന്‍, കോ, മാട്രാന്‍, കാവന്‍, കാപ്പാന്‍ എന്നീ ചിത്രങ്ങളുടെയും സംവിധാനം നിര്‍വഹിച്ചു. ഹിന്ദിയില്‍ നാലു സിനിമകള്‍ക്ക് ഛായാഗ്രഹണം ചെയ്തു. ഷാരുഖ് ഖാനും ഐശ്വര്യ റായിയും ഒന്നിച്ച ജോഷ്, അമിതാഭ് ബച്ചന്റെ കാക്കി എന്നിവ സൂപ്പര്‍ഹിറ്റായി. കെ വി ആനന്ദ്രിന്റെ അപ്രതീക്ഷിതവിയോഗത്തിന്റെ നടുക്കത്തിലാണ് ചെന്നൈയിലെ സിനിമാലോകം.