Latest Updates

കോവിഡ് ബാധിതരെ സഹായിക്കാനുള്ള അനുഷ്‌ക ശര്‍മയുടെയും വിരാട് കൊഹാലിയുടെയും ശ്രമത്തിന് വന്‍പിന്തുണ. ഒറ്റദിവസം കൊണ്ട് മൂന്നരക്കോടിയിലധികം രൂപയാണ് ഇവര്‍ സമാഹരിച്ചത്. അനുഷ്‌ക്ക ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇക്കാര്യമറിയിച്ചത്. 

  ലക്ഷ്യമിട്ടിരിക്കുന്ന ഏഴ് കോടിയിലേക്ക് തുക അടുക്കുന്നതിന് സന്തോഷമറിയിച്ച താരം സംഭാവന നല്‍കിയവര്‍ക്ക് നന്ദി അറിയിച്ചു. ഏഴ് കോടി രൂപയാണ് കോവിഡ് ബാധിതര്‍ക്കായി സമാഹരിക്കാന്‍ താരദമ്പതികള്‍ ലക്ഷ്യമിട്ടിരിക്കുന്നത്. ഇതില്‍ രണ്ട് കോടി ഇവരുടെ സംഭാവനയാണ്. 

#InThisTogether  എന്ന ഹാഷ്ടാഗ് വഴിയാണ് ഇവര്‍ ധനസമാഹരണം നടത്തുന്നത്. കോവിഡ് -19 ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക്   പിന്തുണ വാഗ്ദാനം ചെയ്യുന്ന വീഡിയോ അനുഷ്‌ക ശര്‍മ്മ ട്വിറ്ററിലിട്ടിരുന്നു.    

ആളുകള്‍ ദുരിതമനുഭവിക്കുന്നത് കാണുന്നത് മനസ് തകര്‍ക്കുന്നെന്നും അതിനാല്‍, കോവിഡ് -19 ദുരിതാശ്വാസത്തിന്റെ ധനസമാഹരണത്തിനായി വിരാടും  താനും  #InThisTogether എന്ന ഒരു കാമ്പെയ്ന്‍ ആരംഭിക്കുകയാണെന്നും അവര്‍ വീഡിയോയില്‍ പറഞ്ഞിരുന്നു.   

Get Newsletter

Advertisement

PREVIOUS Choice