ഷെര്ണിക്കും സുരറൈ പോട്രിനും ഐഎഫ്എഫ്എം നോമിനേഷന്
ഈ വര്‍ഷത്തെ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് മെല്‍ബണിലെ (ഐഎഫ്എഫ്എം) മികച്ച ചലച്ചിത്ര വിഭാഗത്തില്‍ വിദ്യാ ബാലന്റെ 'ഷെര്‍ണി', സൂര്യയുടെ 'സുരരൈ പോട്രു' എന്നിവ നോമിനേറ്റ് ചെയ്യപ്പെട്ടു. 'ലൂട്ട്കേസ്', 'ലുഡോ', 'കയാട്ടം', 'ടാഷര്‍ ഗവര്‍' എന്നിവയാണ് ഈ വിഭാഗത്തിലെ മറ്റ് നോമിനേഷനുകള്‍. കൂടാതെ, മനോജ് ബാജ്‌പേയിയുടെ 'ദി ഫാമിലി മാന്‍ സീസണ്‍ 2', അലി ഫസലിന്റെ മിര്‍സാപൂര്‍ സീസണ്‍ 2 എന്നിവ മികച്ച സീരീസ് വിഭാഗത്തില്‍ നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷത്തെ ഡിജിറ്റല്‍ ഫോര്‍മാറ്റിന്റെ വിജയത്തെത്തുടര്‍ന്ന്, കൊറോണ വ്യാപനത്തെ തുടര്‍ന്ന് ഐഎഫ്എഫ്എമ്മിന്റെ പന്ത്രണ്ടാം പതിപ്പ് വെര്‍ച്വലിയും അല്ലാതെയും നടക്കും. എന്നാല്‍, നിലവിലെ ഓസ്‌ട്രേലിയന്‍ അതിര്‍ത്തി ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍, അവാര്‍ഡ് ദാന ചടങ്ങ് വെര്‍ച്വലിയാണ് നടക്കുക. ഫെസ്റ്റിവലിന്റെ വാര്‍ഷിക അവാര്‍ഡ് ദാനത്തിനുള്ള നാമനിര്‍ദ്ദേശങ്ങള്‍ വ്യാഴാഴ്ചയാണ് പുറത്തു വിട്ടത്. മലയാളത്തിലെ 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍' ഉം പട്ടികയിലുള്‍പ്പെട്ടിട്ടുണ്ട്.