Latest Updates

പ്രിയപ്പെട്ടവരോടുള്ള പ്രണയവും സ്‌നേഹവും വാല്‍സല്യവുമൊക്കെ പരസ്യമായി അറിയിക്കാന്‍ ആളുകളെ സഹായിക്കുന്നു എന്നതാണ് സോഷ്യല്‍മീഡിയയുടെ ഒരു ഗുണം. പിറന്നാള്‍ ദിനത്തിലും വിവാഹവാര്‍ഷികദിനത്തിലുമൊക്കെ മനോഹരമായ വാചകങ്ങളും ചിത്രങ്ങളുമായി സെലിബ്രിറ്റികളും സാധാരണക്കാരും തങ്ങളുടെ സന്തോഷം പങ്ക് വയക്കുന്നത് സോഷ്യല്‍മീഡിയ വഴിയാണ്.  

നടന്‍ സുരേഷ് ഗോപിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഭാര്യ രാധികയ്ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് അദ്ദേഹം കുറിക്കുന്നത് ഇങ്ങനെ-    'ഇപ്പോഴും എന്റെ ഹൃദയത്തെ സ്പന്ദിപ്പിക്കുന്ന ഒന്ന്, ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനം, പ്രണയമേ പിറന്നാള്‍ ആശംസകള്‍ '    മലയാള സിനിമയിലെ ആദര്‍ശദമ്പതികളാണ് സുരേഷ്‌ഗോപിയും രാധികയും. പ്രശസ്ത നടിയായിരുന്ന ആറന്‍മുള പൊന്നമ്മയുടെ പേരക്കിടാവാണ് രാധിക. വിവാഹനിശ്ചയത്തിന് ശേഷമാണ് താനും രാധികയും നേരില്‍ കാണുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞിട്ടുണ്ട്. അച്ഛനും അമ്മയും ചേര്‍ന്ന് നടത്തിയ ആലോചനയ്‌ക്കൊപ്പം നില്‍ക്കുകയായിരുന്നു സുരേഷ്‌ഗോപി. സുരേഷ് -രാധിക ദമ്പതികള്‍ക്ക് നാല് മക്കളാണുള്ളത്.   

Get Newsletter

Advertisement

PREVIOUS Choice