ദിലീപിനെ ഉടന്‍ അറസ്റ്റ് ചെയ്യില്ല; ഹര്‍ജി ചൊവ്വാഴ്ച്ച പരിഗണിക്കും
നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ച്ചത്തേക്ക് മാറ്റി. ഹര്‍ജി പരിഗണിക്കുന്ന ചൊവ്വാഴ്ച്ച വരെ ദിലീപിനെ അറസ്റ്റ് ചെയ്യില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്. ഹര്‍ജി പരിഗണിക്കുന്നത് വരെ ദിലീപ് ഉള്‍പ്പെടെ ഒരു പ്രതിയേയും അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്ന് കോടതി നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ ഉറപ്പ്
ആറു പ്രതികള്‍ ഉള്‍പ്പെട്ട കേസില്‍ ദിലീപ് അടക്കം അഞ്ച് പേരാണ് ജാമ്യ ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. ഹര്‍ജി ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്ക് പരിഗണിക്കും.അതേസമയം, സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴി പരിശോധിക്കണമെന്ന് ഹൈക്കോടതി അറിയിച്ചു. ചൊവ്വാഴ്ച്ചയായിരുന്നു ഹര്‍ജി പരിഗണിക്കേണ്ടിയിരുന്നത്. എന്നാല്‍ സീനിയര്‍ അഭിഭാഷകന് കോവിഡ് ആയതിനാല്‍ മാറ്റിവയ്ക്കണമെന്ന ആവശ്യത്തെത്തുടര്‍ന്നനാണ് ഇന്നത്തേക്ക് മാറ്റിയത്.
നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ വധഭീഷണി മുഴക്കിയെന്ന വെളിപ്പെടുത്തതലിന്ർറെ അടിസ്ഥാനത്തിലാണ് ദിലീപിനെതിരെ കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിനെ തുടര്‍ന്നാണ് ദിലീപ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. കേസില്‍ ദിലീപ് ഒന്നാം പ്രതിയാണ്.