Latest Updates

 

ലോക്ഡൗണ്‍ പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഷൂട്ടിംഗ് തുടരാനാകാതെ ബിഗ് ബോസ് സീസണ്‍ ഷോ അവസാനിപ്പിച്ചു. തുടര്‍ച്ചയായ രണ്ടാമത്തെ സീസണിലും അവസാന വിജയി ഇല്ലാതെയാണ്  ഷോ അവസാനിപ്പിച്ചത്. 

 

കോവിഡ് വ്യാപനം രൂക്ഷമായതിനാല്‍ കേരളത്തിലും തമിഴ്‌നാട്ടിലും ഷൂട്ടിംഗ് നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാല്‍ ഇന്‍ ഹൗസ് ഷോ ആയതിനാല്‍ ലോക്ഡൗണിനിടെയും ബിഗ് ബോസ് സീസണ്‍ 3 ഷൂട്ടിംഗ് തുടരുകയായിരുന്നു. എന്നാല്‍ ് തമിഴ്നാട് പൊലീസും റെവന്യു വകുപ്പും ചേര്‍ന്ന് കഴിഞ്ഞ ദിവസം ബിഗ് ബോസിന്റെ ലൊക്കേഷന്‍ സീല്‍ ചെയ്തതോടെ ഷോ അവസാനിപ്പിക്കേണ്ടി വരികയായിരുന്നു. മേയ് 19ന് രാത്രിയാണ് ചെമ്പരാമ്പക്കത്തിലെ ഇവിപി ഫിലിം സിറ്റിയിലെത്തി സെറ്റ് സീല്‍ ചെയ്തത്. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് ഒരു ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട.

 

 14 മത്സരാര്‍ത്ഥികളായിരുന്നു ബിഗ് ബോസിന്റെ സീസണ്‍ 3 ല്‍. ഈ വര്‍ഷം ഫെബ്രുവരി 14ന് ആയിരുന്നു ഇതാരംഭിച്ചത്. ഷോ നിര്‍ത്തുമ്പോള്‍ എട്ട് പേരായിരുന്നു മത്സരാര്‍ത്ഥികളായി ഉണ്ടായിരുന്നത്. മണിക്കുട്ടന്‍, ഡിംപല്‍ ഭാല്‍, അനൂപ് കൃഷ്ണന്‍, ഋതു മന്ത്ര, സായി വിഷ്ണു, നോബി, റംസാന്‍, കിടിലം ഫിറോസ് എന്നിവരായിരുന്നു അവസാനആഴ്ച്ച വരെ നിലനിന്നവര്‍. 

Get Newsletter

Advertisement

PREVIOUS Choice