Latest Updates

കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് കൈകോര്‍ത്ത് അനുഷ്‌ക്ക-വിരാട് ദമ്പതികള്‍. രാജ്യം ദുര്‍ഘടഘട്ടത്തിലൂടെ നീങ്ങുമ്പോള്‍ പ്രതിസന്ധി മറികടക്കാനും  ആളുകളെ സഹായിക്കാനുമായി  ധനസമാഹരണയജ്ഞം ആരംഭിച്ചിരിക്കുകയാണ് ഇരുവരും.

 കോവിഡ് ദുരിതാശ്വാസത്തിനായി 7 കോടി രൂപ സമാഹരിക്കാനാണ് ദമ്പതികള്‍ ലക്ഷ്യമിടുന്നത്. ഇതില്‍ രണ്ട് കോടി രൂപ സംഭാവന ചെയ്തതായും ഇരുവരും അറിയിച്ചു.   #InThisTogether  എന്ന ടാഗ് വഴിയാണ് ഇവര്‍ ധനസമാഹരണം നടത്തുന്നത്. കോവിഡ് -19 ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക്   പിന്തുണ വാഗ്ദാനം ചെയ്യുന്ന വീഡിയോ അനുഷ്‌ക ശര്‍മ്മ ട്വിറ്ററിലിട്ടിട്ടുണ്ട്.

    ചിത്രത്തോടൊപ്പം അനുഷ്‌ക കുറിക്കുന്നതിങ്ങനെ-  

 ''നമ്മുടെ രാജ്യം കോവിഡ് -19 ന്റെ രണ്ടാം തരംഗവുമായി പോരാടുമ്പോള്‍  നമ്മുടെ ആരോഗ്യസംരക്ഷണ സംവിധാനങ്ങള്‍ കടുത്ത വെല്ലുവിളികള്‍ നേരിടുകയാണ്.  ആളുകള്‍ ദുരിതമനുഭവിക്കുന്നത് കാണുന്നത് മനസ് തകര്‍ക്കുന്നു. അതിനാല്‍, കോവിഡ് -19 ദുരിതാശ്വാസത്തിന്റെ ധനസമാഹരണത്തിനായി വിരാടും  ഞാനും  #InThisTogether എന്ന ഒരു കാമ്പെയ്ന്‍ ആരംഭിക്കുകയാണ്.' 

Get Newsletter

Advertisement

PREVIOUS Choice