ഹൊറര്‍ സിനിമ കാണാന്‍ ധൈര്യമുണ്ടോ ഈ കമ്പനി നിങ്ങള്‍ക്ക് വന്‍തുക നല്‍കും
സിനിമ കാണുന്നവര്‍ക്ക് കൈനിറയെ പണം. പത്ത് ദിവസത്തിനുള്ളില്‍ 13 ഹൊറര്‍ സിനിമകളാണ് കാണേണ്ടത്. ഒക്ടോബറില്‍ 13 ഹൊറര്‍ ചിത്രങ്ങള്‍ കാണുന്നയാള്‍ക്ക് 1300 ഡോളര്‍ (ഏകദേശം 95000 രൂപ) വാഗ്ദാനം ചെയ്തിരിക്കുകയാണ് ഫിനാന്‍സ് ബസ് എന്ന സാമ്പത്തിക സ്ഥാപനം. ചിത്രത്തിന്റെ വലിപ്പവും ബജറ്റും പ്രേക്ഷകരില്‍ വല്ല സ്വാധീനവും ചെലുത്തുന്നുണ്ടോ എന്ന് പഠിക്കാന്‍ വേണ്ടിയാണ് കമ്പനിയുടെ ശ്രമം.
ഉയര്‍ന്ന നിലവാരമുള്ള സ്പെഷ്യല്‍ ഇഫക്റ്റുകളും, മറ്റ് ക്രമീകരണങ്ങളുമില്ലാതെ ഹൊറര്‍ സിനിമകള്‍ കഥ കൊണ്ട് തന്നെ പ്രേക്ഷകരെ ഭീതിപ്പെടുത്താറുണ്ട്. ആ ഭീതിയുടെ ആഴം അളക്കുകയാണിവിടെ. ഒരു സിനിമയുടെ ബജറ്റ് കാഴ്ചക്കാരുടെ സംതൃപ്തിയ്ക്ക് കാരണമാകുന്നുണ്ടോ എന്ന് കണ്ടെത്തുക എന്നതാണ് ഈ ടാസ്‌കിന്റെ ലക്ഷ്യം. സിനിമ കാണുന്ന സമയത്ത് ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ ഒപ്പിയെടുക്കാന്‍ അത്യാധുനിക ഉപകരണങ്ങളും ശരീരത്തില്‍ ഘടിപ്പിക്കും. വെള്ളിത്തിരയിലെത്തുന്ന വിവിധ സിനിമകളില്‍, ഹൊറര്‍ വിഭാഗ സിനിമകള്‍ ഏറ്റവും ലാഭകരമാണ്.
2007 -ല്‍ ഇത്തരം ഹൊറര്‍ സിനിമകള്‍ നിര്‍മ്മിക്കാന്‍ ചെലവിട്ടത് 15,000 ഡോളര്‍ ആണെങ്കില്‍ ബോക്സ് ഓഫീസില്‍ നിന്ന് ലഭിച്ചത് 193 മില്യണ്‍ ഡോളറിലധികമാണ്. അതുകൊണ്ട് തന്നെ ഈ ഭീതി മുതലെടുത്ത് കോടികള്‍ ലാഭം കൊയ്യുന്ന ചിത്രങ്ങളാകും ഇനി വരാന്‍ പോകുന്നതെന്നാണ് സൂചന. ഹൊറര്‍ ഫെസ്റ്റ് വാച്ച്‌ലിസ്റ്റിലെ 13 സിനിമകള്‍ ഇവയാണ് - സോ, അമിറ്റിവില്ലെ ഹൊറര്‍, എ ക്വയറ്റ് പ്ലേസ്, എ ക്വയറ്റ് പ്ലേസ് പാര്‍ട്ട് 2, കാന്‍ഡിമാന്‍, ഇന്‍സിഡിയസ്. ബ്ലെയര്‍ വിച്ച് പ്രോജക്റ്റ് , സിനിസ്റ്റര്‍ , ഗെറ്റ് ഔട്ട്, ദി പര്‍ജ്, ഹാലോവീന്‍ (2018), പാരനോര്‍മല്‍ ആക്റ്റിവിറ്റി, അന്നബെല്ലെ. അപേക്ഷകള്‍ 2021 സെപ്റ്റംബര്‍ 26 -നുള്ളിലാണ് ലഭിക്കേണ്ടത് . തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥിയെ 2021 ഒക്ടോബര്‍ 1 നകം ഇമെയില്‍ വഴി ബന്ധപ്പെടുകയും ചെയ്യും. ഒക്ടോബര്‍ 9 മുതല്‍ 18 വരെ സിനിമകള്‍ കാണാനും അസൈന്‍മെന്റ് പൂര്‍ത്തിയാക്കാനും സമയം നല്‍കും. അപേക്ഷകര്‍ യുണൈറ്റഡ് സ്റ്റേറ്റ്സ് പൗരന്മാരായിരിക്കണം. കുറഞ്ഞത് 18 വയസ്സ് പ്രായവുമുണ്ടായിരിക്കണം