Latest Updates

 മെഡിക്കൽ കോളേജ് ആശുപത്രിയിൽ കളഞ്ഞു കിട്ടിയ ഒരു ലക്ഷം രൂപയുടെ  സ്വർണ്ണാഭരണങ്ങൾ  ആശുപത്രി ജീവനക്കാരൻ ഉടമയായ രോഗിയ്ക്ക്  തിരികെ നൽകി. കൊല്ലം സ്വദേശി ധന്യയുടെ ആഭരണങ്ങൾ  ബയോ കെമിസ്ട്രി ലാബിലെ ജൂനിയർ ലാബ് അസിസ്റ്റന്റ് ഉദയനന് കളഞ്ഞു കിട്ടുകയായിരുന്നു. ചികിത്സയ്ക്കിടെ ധന്യ ധരിച്ചിരുന്ന  ആഭരണങ്ങൾ ഭർത്താവിന് കൈമാറി.

പേഴ്സിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ രക്തപരിശോധനാവേളയിൽ ബ്ലഡ് ബാങ്കിലെ ലാബ് കൗണ്ടറിൽ വച്ച് പേഴ്സടക്കം നഷ്ടമായി. തിങ്കൾ രാത്രി ഡ്യൂട്ടിക്കെത്തിയ എൻ ജി ഒ യൂണിയൻ പ്രവർത്തകൻ കൂടിയായ ഉദയനന് പേഴ്സ് കിട്ടി. തുടർന്ന് ആശുപത്രി അധികൃതരെ വിവരമറിയിച്ചു.

ആശുപത്രി സൂപ്രണ്ട് ഡോ നിസാറുദ്ദീൻ  സെക്യൂരിറ്റി  സാർജൻ്റിനെ ലാബ് കൗണ്ടറിലേക്ക് അയച്ച് ലാബ് ജീവനക്കാരുടെ സാന്നിധ്യത്തിൽ പഴ്സ് കവറിലാക്കി സീൽ ചെയ്യിച്ച് സെക്യൂരിറ്റി ഓഫീസിൽ ഏൽപ്പിച്ചു. 

ചൊവ്വ രാവിലെ പേഴ്സിന്റെ ഉടമസ്ഥയായ ധന്യയെ കണ്ടെത്തുകയും സെക്യൂരിറ്റി ഓഫീസറുടെ സാന്നിധ്യത്തിൽ ഉദയനൻ പേഴ്സ് കൈമാറുകയും ചെയ്തു.

താലിമാല, കമ്മൽ , കൊലുസ് , മോതിരം എന്നിങ്ങനെ ഒരുലക്ഷത്തോളം രൂപ  വിലയുള്ള സ്വർണ്ണാഭരണങ്ങൾ പേഴ്സിലുണ്ടായിരുന്നു. 

Get Newsletter

Advertisement

PREVIOUS Choice