Latest Updates

ന്യൂഡല്‍ഹി: അഫിലിയേറ്റഡ് സ്‌കൂളുകളില്‍ ദൃശ്യവും ശബ്ദവും പകര്‍ത്താന്‍കഴിയുന്ന സിസിടിവി കാമറകള്‍ സ്ഥാപിക്കണമെന്ന നിര്‍ദേശവുമായി സിബിഎസ്ഇ. സ്‌കൂളിലും പരിസരങ്ങളിലും സുരക്ഷയുറപ്പാക്കുന്നതിന്റെ ഭാഗമായാണ് നിര്‍ദേശം. വഴികള്‍, ഇടനാഴികള്‍, ലോബികള്‍, പടിക്കെട്ടുകള്‍, ക്ലാസ്മുറികള്‍, ലാബുകള്‍, ലൈബ്രറികള്‍, കാന്റീന്‍, സ്റ്റോര്‍മുറി, മൈതാനം, മറ്റു പൊതുവിടങ്ങള്‍ എന്നിവിടങ്ങളിലാണ് സിസിടിവി കാമറകള്‍ വെക്കേണ്ടത്. ഇവ തത്സമയം നിരീക്ഷിക്കാനുള്ള സംവിധാനവുമുണ്ടാകണമെന്നും നിര്‍ദേശത്തിലുണ്ട്. കാമറയില്‍ പതിയുന്ന ദൃശ്യങ്ങളും ശബ്ദങ്ങളും കുറഞ്ഞത് രണ്ടാഴ്ചത്തേക്കെങ്കിലും സൂക്ഷിച്ചിരിക്കണം. ആവശ്യമെങ്കില്‍ അധികൃതര്‍ക്ക് പരിശോധിക്കാനാണിതെന്നും സിബിഎസ്ഇ സ്‌കൂളുകള്‍ക്കുള്ള നിര്‍ദേശത്തില്‍ പറഞ്ഞു. അഫിലിയേഷന്‍ തുടരാന്‍ സ്‌കൂളുകള്‍ ഈ നിര്‍ദേശം പാലിച്ചിരിക്കണമെന്നും അറിയിച്ചിട്ടുണ്ട്.