Latest Updates

കൊച്ചി: ഫോബ്‌സ് തയ്യാറാക്കിയ കേരളത്തിലെ ഏറ്റവും സമ്പന്നരായവരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആലുക്കാസ്. ലുലു ഗ്രൂപ്പ് തലവനായ എം എ യൂസഫ് അലിയെ പിന്തള്ളിയാണ് മലയാളി ശതകോടീശ്വരന്‍മാരുടെ 10 പേരുടെ പട്ടികയില്‍ ജോയ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ ചെയര്‍മാന് 6.7 ബില്യണ്‍ ഡോളറിന്റെ ആസ്തിയാണ് (അതായത് ഏകദേശം 59,45,000 കോടി രൂപ) ഉള്ളത്. 4.4 ബില്യണ്‍ ഡോളറായിരുന്നു (ഏകദേശം 38,98,00 കോടി രൂപ) 2024ല്‍ ജോയ് ആലുക്കാസ് ചെയര്‍മാന്റെ ആസ്തി. ഒരു വര്‍ഷത്തിനിടെ ആസ്തിയില്‍ വന്‍ കുതിച്ചുചാട്ടമാണ് ജോയ് ആലുക്കാസിന്റെ ആസ്തിയില്‍ ഉണ്ടായത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ആസ്തിയില്‍ ഇടിവ് നേരിട്ട എം എ യൂസഫലിയുടെ നിലവിലെ ആസ്തി 5.4 ബില്യണ്‍ ഡോളറാണ് (ഏകദേശം 47,93,000 കോടി രൂപ) ആണ്. ജെംസ് എഡ്യൂക്കേഷന്റെ ചെയര്‍മാന്‍ സണ്ണി വര്‍ക്കിയാണ് പട്ടികയില്‍ മൂന്നാംസ്ഥാനത്ത്. 4.0 ബില്യണ്‍ ഡോളര്‍ (ഏകദേശം 35,50,000 കോടി രൂപ) സണ്ണി വര്‍ക്കിയുടെ ആസ്തി. 3.9 ബില്യണ്‍ ഡോളര്‍ (ഏകദേശം 34,61,000 കോടി രൂപ) ആസ്തിയുള്ള ആര്‍.പി ഗ്രൂപ്പിലെ ബി രവി പിള്ള പട്ടികയില്‍ നാലാംസ്ഥാനത്ത്. കല്യാണ്‍ ജ്വല്ലേഴ്‌സ് ഉടമ ടി.എസ്. കല്യാണരാമന്‍ (3.6 ബില്യണ്‍) അഞ്ചാം സ്ഥാനത്തുണ്ട്. എസ്. ഗോപാലകൃഷ്ണന്‍ (3.5 ബില്യണ്‍) ഇന്‍ഫോസിസ്, രമേശ് കുഞ്ഞിക്കണ്ണന്‍ (3.0 ബില്യണ്‍) കെയ്ന്‍സ് ടെക്നോളജി, ഷംഷീര്‍ വയലില്‍ (1.9 ബില്യണ്‍) ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ്, എസ് ഡി ഷിബുലാല്‍ (1.9 ബില്യണ്‍) ഇന്‍ഫോസിസ്, കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി (1.4 ബില്യണ്‍) വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് എന്നിവരാണ് ആദ്യ പത്തിലെ മറ്റുള്ളവര്‍.

Get Newsletter

Advertisement

PREVIOUS Choice