അപ്രതീക്ഷിത ലോക്ഡൌൺ; ചൈനയിൽ കുടുങ്ങിയത് നൂറ് കണക്കിന് വിനോദസഞ്ചാരികൾ.
കോവിഡ് 19 വ്യാപനം കാരണം ഹൈനാൻ പ്രവിശ്യയിലെ തീരദേശ റിസോർട്ട് നഗരമായ ചൈനീസ് ടൂറിസ്റ്റ് ഹോട്ട്‌സ്‌പോട്ട് സന്യയിൽ ലോക്ഡൌണ പ്രഖ്യാപിച്ചത് കാരണം കുടുങ്ങിയത് നൂറ് കണക്കിന് വിനോദസഞ്ചാരികൾ. ഉഷ്ണമേഖലാ തെക്കൻ ദ്വീപായ ഹൈനാൻ ആളുകൾ തിരഞ്ഞെടുത്തത് കോവിഡ് ഭീഷണി ഇല്ലാത്ത പ്രദേശം എന്ന നിലയിലായിരുന്നു.
ദക്ഷിണ ചൈനാ കടലിലെ ദ്വീപിൽ 2021-ൽ രണ്ട് പോസിറ്റീവ് കോവിഡ്-19 കേസുകൾ മാത്രമാണ് കണ്ടത്. എന്നിരുന്നാലും, അണുബാധകളുടെ എണ്ണം പെട്ടെന്ന് കുതിച്ചുയർന്നതാണ് സന്യ നഗരത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപനത്തിന് അധികൃതരെ പ്രേരിപ്പിച്ചത്. 80,000 ത്തോളം വിനോദസഞ്ചാരികൾ പീക്ക് സീസണിൽ ബീച്ചുകൾ ആസ്വദിക്കാനെത്തിയിരുന്നെങ്കിലും കോവിഡ് വ്യാപനം കാരണം ശനിയാഴ്ച (ആഗസ്റ്റ് 6, 2022) ലോക്ക്ഡൗൺ ഏർപ്പെടുത്തുകയും ഗതാഗത ബന്ധങ്ങൾ നിയന്ത്രിക്കുകയും ചെയ്യുകയായിരുന്നു. പലരും നിലവിൽ ഹോട്ടലുകൾക്കുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്.
കുടുങ്ങിപ്പോയ വിനോദസഞ്ചാരികൾ അഞ്ച് കോവിഡ് -19 ടെസ്റ്റുകൾ നടത്തുകയും എല്ലാവരുടെയും ഫലം നെഗറ്റീവ് ലഭിക്കുകയും ചെയ്താൽ അടുത്ത ശനിയാഴ്ച മുതൽ ദ്വീപ് വിടാമെന്ന് സന്യ അധികൃതർ അറിയിച്ചു. വിമാനങ്ങൾ റദ്ദാക്കിയ വിനോദസഞ്ചാരികൾക്ക് പകുതി വിലയ്ക്ക് ഹോട്ടൽ മുറികൾ ബുക്ക് ചെയ്യാൻ കഴിയുമെന്ന് സന്യസർക്കാർ പ്രഖ്യാപിച്ചു.
ഫുഡ് ഡെലിവറി ഫീസ്, ഹോട്ടലുകളിലെ ഭക്ഷണ വില, ഹൈനാനിൽ നിന്നുള്ള വിമാന ടിക്കറ്റുകൾ എന്നിവയിലെ വൻ വില വർധനയും കുടുങ്ങിപ്പോയ വിനോദസഞ്ചാരികൾ നേരിടുന്ന ഗുിരുതരമായ പ്രശ്‌നങ്ങളിൽ കുടുങ്ങിക്കിടക്കുന്ന വിദേശ ടൂറിസ്റ്റുകൾ പറയുന്നു. .
ഓഗസ്റ്റ് 1 നും ഓഗസ്റ്റ് 7 നും ഇടയിൽ സന്യയിൽ 689 രോഗലക്ഷണങ്ങളും 282 ലക്ഷണങ്ങളില്ലാത്ത കോവിഡ് -19 കേസുകളും രേഖപ്പെടുത്തിയിട്ടുണ്ട്. ഹൈനാൻ പ്രവിശ്യയ്ക്ക് ചുറ്റുമുള്ള മറ്റ് നഗരങ്ങളായ ഡാൻഷോ, ഡോങ്‌ഫാംഗ്, ലിംഗ്‌ഷൂയ്, ലിംഗാവോ എന്നിവിടങ്ങളിൽ ഒരേ കാലയളവിൽ ഒരു ഡസനിലധികം കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.