Latest Updates

തന്റെ ജീവനക്കാരെ പിരിച്ചുവിടുന്ന വിവരം  കരഞ്ഞ് കൊണ്ട് സോഷ്യൽമീഡിയയിൽ പങ്കിട്ട് സിഇഒ. ലിങ്ക്ഡ്ഇൻ പോസ്റ്റ് പൊതു പ്ലാറ്റ്‌ഫോമിൽ ഇയാൾ നടത്തിയ പ്രഖ്യാപനത്തിനെതിരെ വ്യാപകയി വിമർശനമുയർന്നിരിക്കുകയാണ്. യ രീതിക്ക് വിമർശനം നേരിടുകയാണ്. ഹൈപ്പർ സോഷ്യലിന്റെ സിഇഒ ബ്രാഡൻ വാലക്കാണ് ഈ കരച്ചിൽ സെൽഫി പോസ്റ്റ് ചെയ്യുകയും തന്റെ കുറച്ച് ജീവനക്കാരെ പിരിച്ചുവിടേണ്ടി വന്നതിന്റെ കാരണം വിശദീകരിക്കുകയും ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന്റെ പോസ്റ്റിനെ പലരും വിമർശിച്ചപുകൊണ്ടാണ് സ്വീകരിച്ചത്.

പ്രധാന സേവനങ്ങൾ വിൽക്കുന്നത് നിർത്തി പുതിയ സേവനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചതിനാലാണ് തൊഴിലാളികളെ ബ്രാഡൻറെ വിശദീകരണം. എല്ലാ സിഇഒയും ശീതമനസ്കരല്ലെന്നും താൻ അവരെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് തന്റെ ജീവനക്കാർ മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം തുടർന്നു പറഞ്ഞു. "എന്റെ ജോലിക്കാരെ ഞാൻ സ്നേഹിക്കുന്നുവെന്ന് പറയുന്നത് പ്രൊഫഷണലല്ലെന്ന് എനിക്കറിയാം. എന്നാൽ എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന്, ഞാൻ എത്രമാത്രം ചെയ്യുന്നുവെന്നത് അവർക്കറിയാമെന്ന് പ്രതീക്ഷിക്കുന്നു’ബ്രാഡൻ പറയുന്നു.

പോസ്റ്റ് ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നിരുന്നാലും, കരഞ്ഞുകൊണ്ട് അദ്ദേഹം പോസ്റ്റ് ചെയ്ത സെൽഫിയിൽ മിക്കവരും രോഷാകുലരായിരുന്നു. കരയുന്ന ചിത്രം എന്തിനാണ് പോസ്റ്റ് ചെയ്യുന്നതെന്നും  ഇത് നിങ്ങൾക്ക് വേണ്ടിയാണോ അതോ അവർക്ക് വേണ്ടിയാണോ എന്നുമാണ് ചോദ്യമുയരുന്നത്. മറ്റൊരാൾ പറഞ്ഞു, "മനുഷ്യാ, നിങ്ങൾ ഉദ്ദേശിച്ചത് നന്നായി എന്ന് എനിക്കറിയാം. അതേ സമയം, ചിത്രമില്ലാതെ പോസ്റ്റും കോപ്പിയും നന്നായി ചെയ്യുമായിരുന്നു." അതേസമയം പിരിച്ചുവിട്ട ജീവനക്കാരെ മറ്റ് ജോലി അവസരങ്ങളുമായി ബന്ധിപ്പിക്കുന്നതിന് പോസ്റ്റിൽ ടാഗ് ചെയ്യുമെന്ന് കമന്റ് ചെയ്തവരിൽ ഒരാളോട് സിഇഒ പ്രതികരിച്ചു,.

Get Newsletter

Advertisement

PREVIOUS Choice