ആടിപ്പാടി കാക്കാനും കാക്കാത്തിമാരും... അടിമുടി പൊളിക്കും കാക്കാരശി നാടകം
മധ്യതിരുവിതാംകൂറില്‍ പ്രചാരത്തിലിരുന്ന. ഒരു സാമൂഹിക വിനോദ് കലയാണ് കലാരൂപമാണ് കാക്കരശ്ശിനാടകം. സംഗീതം സംഭാഷണം വൃത്തം ആംഗികാഭിനയം തുടങ്ങിയവ നല്ലതുപോലെ ഒത്തിണങ്ങിയ ഈ കല നാടന്‍ കലാകാരന്മാരുടെ അഭിനയബോധത്തിനും നര്‍മത്തിനും ഉത്തമ ഉദാഹരണമാണ്.
മധ്യതിരുവിതാംകൂറില്‍ പാണന്മാര്‍ തുടങ്ങിയവരും തെക്ക് ഈഴവരും കുറവുമാണ് കാക്കാരശി നാടകം അവതരിപ്പിച്ചിരുന്നത്. കത്തുന്ന പന്തവുമായി സദസ്യരുടെ ഇടയിലൂടെ കാക്കാന്‍ പ്രവേശിക്കുന്നു. തമ്പ്രാനുമായുള്ള ചോദ്യോത്തരങ്ങളിലൂടെയാണ് കഥയുടെ ആരംഭം. അതേസമയം ചിലയിടങ്ങളില്‍ സൂത്രധാരന്‍സമ്പ്രദായത്തില്‍ സുന്ദര കാക്കാന്‍ പ്രവേശിക്കുന്നതോടെ നാടകം തുടങ്ങും.. നാട്ടുപ്രമാണിമാരെയും മറ്റും കളിയാക്കുന്ന ഉപകഥകള്‍ കൂട്ടിച്ചേര്‍ത്ത് കഥകള്‍ പലപ്പോഴും നീട്ടിക്കൊണ്ടു പോകാറുണ്ട്. വേഷവിധാനങ്ങള്‍ പ്രാകൃത രീതിയില്‍ ഉള്ളവയാണ്
ഈ കഥ അവതരിപ്പിക്കാന്‍ പത്ത് പന്ത്രണ്ടാളുകള്‍ വേണം. ഏതാണ്ട് നാലു മണിക്കൂറോളം നീണ്ടു നില്‍ക്കും. അഭിനയം സംഗീതം എന്നിവയുടെ സമ്മേളനമാണ് കക്കാരിശ്ശിനാടകം. ഗഞ്ചിറ മൃദംഗം കൈമണി തുടങ്ങിയ വാദ്യങ്ങള്‍ ഉപയോഗിക്കുന്നു. നാടകത്തിലെ പ്രധാന സന്ദര്‍ഭത്തിനനുസരിച്ച് സ്വന്തം രീതിയില്‍ കാക്കാന്‍ പുരാണകഥാ ധ്യാനം നടത്തുന്ന പതിവും ഈ കഥയിലുണ്ട്