ഹേമന്തം പെയ്തവസാനിക്കുന്നു, ബാവുൽ സന്ധ്യയോടെ
പ്രശസ്ത ബാവുല്‍ സംഗീതജ്ഞ പാര്‍വ്വതി ബാവുലിന്റെ ഏകതാരയില് നിന്നുയരുന്ന സംഗീതത്തിന്റെ അകമ്പടിയോടെ ഹേമന്തം 22ന് സമാപനം. വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ കഴിഞ്ഞ അഞ്ചുദിവസമായി നടന്നുവരുന്ന സര്‍ഗാത്മകതയുടെ വേനലിനാണ് സമാപനമാകുന്നത്.
മനുഷ്യസ്നേഹത്തെയും മനുഷ്യനും പ്രകൃതിയുമായുള്ള ബന്ധത്തെയും സമന്വയിപ്പിക്കുന്ന ഭാവഗീതങ്ങളാണ് ബാവുള്‍ സംഗീതം. പാര്‍വ്വതി ബാവുലും ശാന്തിപ്രിയയും ചേര്‍ന്ന് അവതരിപ്പിച്ച ബാവുല്‍ സന്ധ്യയായിരുന്നു സമാപന ദിവസത്തെ പരിപാടികളില്‍ പ്രധാന ആകര്‍ഷണം.
വൈലോപ്പിള്ളി സംസ്കൃതി ഭവന് വൈസ് ചെയര്മാന് ജി.എസ്. പ്രദീപിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമാപന സമ്മേളനം പ്രശസ്ത ചലച്ചിത്ര സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന് ഉദ്ഘാടനം ചെയ്തതിന് പിന്നാലെയായിരുന്നു ബാവുല്‍ സന്ധ്യ.
                                
                                                                
                                                                
                                                                
                                                                
                                                                
                                                                
                                                                
                                                                
                                                                
                                                                
                                                                
                                                                
                                                                
                                                                
                                                                
                                                                






