മഹാമാരിക്കാലം അവസാനിക്കുന്നു'; വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ ഹേമന്തം 22
ലോകത്തിന്റെ ദൈനംദിന ജീവിതക്രമത്തെത്തന്നെ പ്രതികൂലമായി ബാധിച്ച കോവിഡ് മഹാമാരിയെ പൊരുതിത്തോല്‍പ്പിച്ച ശേഷം തലസ്ഥാനത്തിന്റെ കലാ സാംസ്‌കാരിക രംഗം വീണ്ടും സജീവമാകുന്നു.ഇതിന്റെ ഭാഗമായി കാലികവും മാനവികവുമായ വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്ന പ്രഭാഷണ പരമ്പരയും നൃത്ത സംഗീത സന്ധ്യകളും ഉള്‍പ്പെടുത്തി വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ സംഘടിപ്പിക്കുന്ന ഹേമന്തം 22ന് തുടക്കമായി.
ഈ മാസം 20, 21, 23 ദിവസങ്ങളില്‍ വൈകിട്ട് 5.30ന് സംസ്‌കൃതി ഭവന്‍ കൂത്തമ്പലത്തിലാണ് പരിപാടി.. വൈകിട്ട് 6.45ന് കലൈമാമണി ഗോപികവര്‍മ്മ അവതരിപ്പിക്കുന്ന മോഹിനിയാട്ടം 'ഛായാമുഖി' അരങ്ങേറും. ഉദ്ഘാടനച്ചടങ്ങിനു മുന്‍പായി അതിരുകള്‍ ഭേദിക്കുന്ന വാക്ക് എന്ന വിഷയത്തില്‍ മലയാളം മിഷന്‍ ഡയറക്ടര്‍ മുരുകന്‍ കാട്ടാക്കട പ്രഭാഷണം നടത്തും.
രണ്ടാം ദിവസത്തിന്റെ ഉദ്ഘാടനം പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നോക്ക ക്ഷേമ, ദേവസ്വം, പാര്‍ലമെന്ററികാര്യ വകുപ്പു മന്ത്രി കെ. രാധാകൃഷ്ണന്‍ നിര്‍വഹിക്കും. തുടര്‍ന്ന് സംസ്ഥാന സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ശ്രീ. മധുപാല്‍ വിഷയാവതരണവും ആദരിക്കലും നിര്‍വഹിക്കും. സ്നേഹത്തിന്റെ ഇന്ദ്രജാലം എന്ന വിഷയത്തില്‍ ശ്രീ. ഗോപിനാഥ് മുതുകാടിന്റെ പ്രഭാഷണവും തുടര്‍ന്ന് എന്‍ ശ്രീകാന്തും അശ്വതിയും അവതരിപ്പിക്കുന്ന ഭരതനാട്യവും അരങ്ങേറും.
മൂന്നാം ദിവസത്തിന്റെ ഉദ്ഘാടനം (21-04-2022) വ്യാഴാഴ്ച വൈകുന്നേരം 5.30ന് കേരള സ്റ്റേറ്റ് ഫിലിം ഡവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഷാജി.എന്‍.കരുണ്‍ നിര്‍വഹിക്കും. കലയുടെ മഴവില്ല് മാനവികതയുടെയും എന്ന വിഷയത്തില്‍ ആലങ്കോട് ലീലാകൃഷ്ണന്‍ പ്രഭാഷണം നടത്തും. തുടര്‍ന്ന് 6.30ന് ആലപ്പുഴ ശ്രീകുമാര്‍ ഫൗണ്ടേഷന്‍ പഞ്ചരത്ന കീര്‍ത്തനങ്ങള്‍ അവതരിപ്പിക്കും.
ഹേമന്തം നാലാം ദിവസമായ (23-04-2022) ശനി യാഴ്ച വൈസ് ചെയര്‍മാന്‍ ജി.എസ്. പ്രദീപിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമാപന സമ്മേളനം പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ശ്രീ. അടൂര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. പ്രൊഫസര്‍ അലിയാര്‍ സാംബശിവന്‍, ഷേക്സ്പിയര്‍ അനുസ്മരണ പ്രഭാഷണം നടത്തും. തുടര്‍ന്നു പാര്‍വതി ബാവുല്‍, ശാന്തിപ്രിയ എന്നിവരുടെ ബാവുല്‍ സന്ധ്യ അരങ്ങേറും.