എൽഐസിയുടെ പ്രഥമ ഓഹരിവില 902 മുതൽ 949 രൂപ വരെ
എൽഐസിയുടെ പ്രഥമ ഓഹരിവില 902 മുതൽ 949 രൂപ വരെ. ഇൻഷുറൻസ് പോളിസി ഉടമകൾക്ക് 60 രൂപ ഇളവ് ലഭിക്കും. എൽഐസി ജീവനക്കാർക്ക് 45 രൂപ ഇളവ് ലഭിക്കും. മേയ് നാലു മുതലാണ് ഓഹരിവിൽപന. മേയ് നാലിന് ആരംഭിച്ച് മേയ് ഒൻപതിന് ക്ലോസ് ചെയ്യും.
21,000 കോടി രൂപയുടേതാണ് ഐപിഒ. റഷ്യ–യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഐപിഒ വലുപ്പം വെട്ടിക്കുറച്ചിരുന്നു. എൽഐസിയിൽ കേന്ദ്രസർക്കാരിനുള്ള 5 ശതമാനം ഓഹരി വിൽക്കാനുള്ള തീരുമാനം 3.5 ശതമാനമായാണു കുറച്ചത്. കഴിഞ്ഞ സാമ്പത്തികവർഷം അവസാനം ഐപിഒ നടത്താനാണു തീരുമാനിച്ചതെങ്കിലും റഷ്യ–യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവയ്ക്കുകയായിരുന്നു. 21,000 കോടി രൂപയുടേതാണ് ഐപിഒ.
                                
                                                                
                                                                
                                                                
                                                                
                                                                
                                                                
                                                                
                                                                
                                                                
                                                                
                                                                
                                                                
                                                                
                                                                
                                                                
                                                                






