ഡോളര്‍ കരുത്തുകാട്ടി സ്വര്‍ണവിലയില്‍ വീണ്ടും മാറ്റം
രണ്ട് ദിസമായി മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. 120 രൂപ കൂടി വ്യാഴാഴ്ച ഒരു പവന്റെ വില 36,480 രൂപയായി. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 4,560 രൂപയുമായി. രണ്ടുദിവസമായി 36,360 രൂപയില്‍ തുടരുകയായിരുന്നു വില.
അതെ സമയം ആഗോള വിപണിയില്‍ വിലയില്‍ കാര്യമായ വ്യതിയാനമുണ്ടായില്ല. ഡോളര്‍ കരുത്താര്‍ജിച്ചതും യുഎസ് ട്രഷറി ആദായം 1.66 ശതമാനമായി വര്‍ധിച്ചതും സ്വര്‍ണ വിലയെ പിടിച്ചുനിര്‍ത്തി. ഡോളര്‍-രൂപ വിനിമയ നിരക്ക്, രാജ്യാന്തരവില, ഇറക്കുമതി തീരുവ എന്നിവയാണ് സ്്വര്ണവിലയില് അസ്ഥിരതയുണ്ടാക്കുന്ന ഘടകങ്ങള്‍.
അതേസമയം സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡിന് ഒരിക്കലും കുറവുണ്ടാകുകയില്ല. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. കേരളത്തിലും സ്വര്‍ണത്തിന് വന്‍ഡിമാന്‍ഡാണ്.