150 കോടി രൂപയുടെ നിക്ഷേപ പദ്ധതിയുമായി ക്രേയ്‌സ് ബിസ്‌കറ്റ് പത്ത് വര്‍ഷത്തിനുള്ളില്‍ 500 കോടി നിക്ഷേപിക്കും
കേരളം ആസ്ഥാനമാക്കി പുതിയ ബിസ്‌കറ്റ് വിപണിയിലിറക്കാന്‍ പ്രവാസി വ്യവസായ ഗ്രൂപ്പായ ആസ്‌കോ (അ്വരരീ). ക്രേയ്‌സ് ബിസ്‌കറ്റ് (ഇൃമ്വല) എന്ന പേരില്‍ പുതിയ ബ്രാന്‍ഡ് അവതരിപ്പിക്കുന്നതിന് 150 കോടി രൂപ ഉടന്‍ നിക്ഷേപിക്കുന്നതിന് വ്യവസായമന്ത്രി പി.രാജീവ് സംഘടിപ്പിച്ച മീറ്റ് ദ ഇന്‍വെസ്റ്റര്‍ പരിപാടിയില്‍ ധാരണയായി. അടുത്ത വര്‍ഷം പുതിയ ബിസ്‌കറ്റ് വിപണിയിലിറക്കും. 2030 ഓടെ 500 കോടി രൂപയുടെ നിക്ഷേപം സംസ്ഥാനത്ത് നടത്തുമെന്നും ആസ്‌കോ അറിയിച്ചു.
ഗള്‍ഫ് നാടുകള്‍ കേന്ദ്രീകരിച്ച് സൂപ്പര്‍ മാര്‍ക്കറ്റ് ശ്യംഖലകള്‍ നടത്തുന്ന പ്രവാസി വ്യവസായി അബ്ദുള്‍ അസീസിന്റെ നേതൃത്വത്തിലുള്ള വ്യവസായ ഗ്രൂപ്പാണ് ആസ്‌കോ. ക്രമാനുഗതമായി വികസിക്കുന്ന ബിസ്‌കറ്റ് വിപണിയില്‍ സ്വാധീനമുറപ്പിക്കാനാണ് പുതിയ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് അബ്ദുല്‍ അസീസ് പറഞ്ഞു. ഉയര്‍ന്ന ഗുണനിലവാരമുള്ളതും സ്വാദിഷ്ടവുമായ 39 തരം ബിസ്‌കറ്റുകളാണ് ക്രേയ്‌സ് ബ്രാന്‍ഡില്‍ ആദ്യഘട്ടത്തില്‍ തന്നെ പുറത്തിറക്കുക. കോഴിക്കോട് കെ.എസ്.ഐ.ഡി.സി യുടെ വ്യവസായ പാര്‍ക്കില്‍ ക്രേയ്‌സ് ഫാക്ടറിയുടെ നിര്‍മ്മാണം ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കും. ഒരു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഫാക്ടറിയില്‍ ജര്‍മന്‍, ടര്‍ക്കിഷ് മെഷീനുകളും സാങ്കേതിക വിദ്യയുമാണ് ഉപയോഗിക്കുക. പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനും നിക്ഷേപകര്‍ക്കുള്ള സഹായ നടപടികള്‍ക്കുമായി നോഡല്‍ ഓഫീസറെ നിയമിക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് അറിയിച്ചു. ദീര്‍ഘദൂര യാത്രകള്‍ക്കിടെ ഭക്ഷണത്തിനും വിശ്രമത്തിനും ഇടമൊരുക്കുന്ന ഉന്നത നിലവാരമുള്ള വിശ്രമ കേന്ദ്രങ്ങളും സൂപ്പര്‍ മാര്‍ക്കറ്റുകളും സ്ഥാപിക്കുന്നതാണ് ആസ്‌കോ ഗ്രൂപ്പിന്റെ രണ്ടാം ഘട്ട നിക്ഷേപ പദ്ധതി.
ക്രമാനുഗതമായി വികസിക്കുന്ന ബിസ്‌കറ്റ് വിപണി പ്രതിവര്‍ഷം 11.27 ശതമാനം നിരക്കില്‍ വളര്‍ച്ചയുണ്ടാക്കുന്നു എന്നാണ് കണക്ക്. കേരളത്തില്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നതിന് ആസ്‌കോ തുടര്‍ന്നും ശ്രമിക്കുമെന്ന് അബ്ദുള്‍ അസീസ് അറിയിച്ചു.
വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.കെ. ഇളങ്കോവന്‍, ഡയറക്ടര്‍ എസ്. ഹരികിഷോര്‍, കിന്‍ഫ്ര എം.ഡി സന്തോഷ് കോശി തോമസ് എന്നിവരും പങ്കെടുത്തു.