'മാന്തളിരി ലെ 20 കമ്യൂണിസ്റ്റ് വര്‍ഷങ്ങള്‍ ' ബെന്യാമനെ തേടി വയലാര്‍ അവാര്‍ഡും
ഈ വര്‍ഷത്തെ വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ സാഹിത്യ അവാര്‍ഡ് ബെന്യാമിന്റെ 'മാന്തളിരി ലെ 20 കമ്യൂണിസ്റ്റ് വര്‍ഷങ്ങള്‍ ' എന്ന പുസ്തകത്തിന്. വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ ട്രസ്റ്റിന്റേതാണ് തീരുമാനം. തീരുമാനിച്ചു.
കെ. ആര്‍ മീര. ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍, ഡോ.സി. ഉണ്ണികൃഷ്ണന്‍ എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് അവാര്‍ഡിനായി 'മാന്തളിരി ലെ 20 കമ്യൂണിസ്റ്റ് വര്‍ഷങ്ങള്‍' തെരഞ്ഞെടുത്തത്. ഒരു ലക്ഷം രൂപയും പ്രശസ്ത ശില്‍പി കാനായി കുഞ്ഞിരാമന്‍ വെങ്കലത്തില്‍ നിര്‍മ്മിക്കുന്ന മനോഹരവും അര്‍ത്ഥപൂര്‍ണ്ണവുമായ ശില്പവുമാണ് അവാര്‍ഡ്. ഇതോടൊപ്പം പ്രശസ്തി പത്രവും സമര്‍പ്പിക്കും.
വയലാര്‍ രാമവര്‍മ്മയുടെ ചരമദിനമായ ഒക്ടോബര്‍ 27-ാം തീയതി വൈകിട്ട് 5.30 മണിക്ക് തിരുവനന്തപുരത്ത് പൂര്‍ണ്ണമായും കോവിഡ് 19 പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് അവാര്‍ഡ് സമര്‍പ്പണ ചടങ്ങ് നടത്തുന്നതാണ്. അവാര്‍ഡ് നല്‍കുന്ന വര്‍ഷത്തിന്റെ തൊട്ടുമുമ്പുള്ള ഡിസംബര്‍ 31 കൊണ്ടവസാനിക്കുന്ന തുടര്‍ച്ചയായ അഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ പ്രഥമ പ്രസിദ്ധീകരണം നടത്തിയിട്ടുള്ള മലയാളത്തിലെ മൗലിക കൃതികളില്‍ നിന്നാണ് അവാര്‍ഡിനര്‍ഹമായ കൃതി തെരഞ്ഞെടുക്കുന്നത്. കഥയോ, കവിതയോ, വിമര്‍ശനമോ തുടങ്ങിയ ഏതു ശാഖയില്‍പ്പെട്ട കൃതികളും അര്‍ഹമാണ്.