വൈജ്ഞാനിക സാഹിത്യ പുരസ്‌കാരം ഡോ.എം.എന്‍.ആര്‍.നായര്‍ക്ക
എന്‍.വി.സാഹിത്യവേദിയുടെ 2020ലെ വൈജ്ഞാനിക സാഹിത്യ പുരസ്‌കാരം ഡോ.എം.എന്‍.ആര്‍.നായര്‍ക്ക്. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 'ഭൗതികശാസ്ത്രം പുതിയ കുതിപ്പുകള്‍, കണ്ടെത്തലുകള്‍' എന്ന കൃതിയാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. 10,000രൂപയും, ശില്പവും, കീര്‍ത്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
പ്രശസ്ത കവിയും ഭാഷാപണ്ഡിതനും പത്രാധിപരുമായിരുന്ന എന്‍.വി.കൃഷ്ണവാരിയരുടെ ഓര്‍മ്മ ശാശ്വതീകരിക്കാന്‍ രൂപീകൃതമായതാണ് എന്‍ വി സാഹിത്യവേദി. ഡോ.ജോര്‍ജ്ജ് വര്‍ഗ്ഗീസ്, ഡോ.സലാവുദ്ദീന്‍ കുഞ്ഞ്, ഡോ.എം.ആര്‍.തമ്പാന്‍ എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റി അംഗങ്ങളാണ് 'ഭൗതികശാസ്ത്രം പുതിയ കുതിപ്പുകള്‍, കണ്ടെത്തലുകള്‍' എന്ന പുസ്തകം തെരഞ്ഞെടുത്തത്. ഭൗതികശാസ്ത്രത്തിലെ പ്രമുഖ ഗവേഷണങ്ങളിലെ നൂതനത്വം തേടിയുള്ള ജൈത്രയാത്രയുടെ സാഫല്യമാണ് അവാര്‍ഡ് കൃതിയെന്ന് ജഡ്ജിംഗ് കമ്മിറ്റി അഭിപ്രായപ്പെട്ടു.
ഒക്ടോബര്‍ 18ന് രാവിലെ 10.30ന് തിരുവനന്തപുരം കവടിയാര്‍ ബി.എസ്.എസ് സദ്ഭാവന ഹാളില്‍ ഡോ.എം.ആര്‍.തമ്പാന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ മുന്‍മന്ത്രി ശ്രീ.എം.എ.ബേബി പുരസ്‌കാര സമര്‍പ്പണം നടത്തുന്നതാണ്. ബി.എസ്.ബാലചന്ദ്രന്‍, ഡോ.ജോര്‍ജ്ജ് വര്‍ഗ്ഗീസ്, ഡോ.സലാവുദ്ദീന്‍ കുഞ്ഞ് എന്നിവര്‍ ആശംസ പ്രഭാഷണം നടത്തും.