Latest Updates

2021 ലെ എഴുത്തച്ഛന്‍ പുരസ്‌കാരം നോവലിസ്റ്റും കഥാകൃത്തുമായ പി വത്സലയ്ക്ക്. സാഹിത്യരംഗത്തെ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.  രചനകള്‍ അംഗീകരിച്ചത് ഒരുപാട് സന്തോഷമെന്ന് പി വത്സല പ്രതികരിച്ചു.

പുരസ്‌കാരം വായനകാര്‍ക്കും പുതിയ എഴുത്തുകാരികള്‍ക്കും സമര്‍പ്പിക്കുന്നുവെന്ന് വത്സല കൂട്ടിച്ചേര്‍ത്തു.  വായനക്കാരോടും സഹൃദയരോടൊക്കെ കടപ്പാടുമുണ്ടെന്നും പി വല്‍സല പ്രതികരിച്ചു.  ഓരോ അംഗീകാരവും നമ്മളെ അടയാളപ്പെടുത്തുന്നതാണല്ലോ. ആവിധത്തിലും  ഇത് സന്തോഷം പകരുന്നതായും എഴുത്തുകാരി  പറഞ്ഞു. 

സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ അധ്യക്ഷനായ അഞ്ചംഗ സമിതിയാണ് പുരസ്‌ക്കാരം നിര്‍ണയിച്ചത്. അരിക് ജീവിതങ്ങളെയും അടിയാള, ഗോത്ര സംസ്‌കൃതിയെയും ശക്തവും മനോഹരവുമായി എഴുത്തിലൂടെ മലയാള സാഹിത്യത്തില്‍ പ്രതിഷ്ഠിച്ച കഥാകൃത്താണ് പി വത്സല എന്ന് പുരസ്‌ക്കാര സമിതി വിലയിരുത്തി.   ബാലാമണിയമ്മ, കമലാ സുരയ്യ, സുഗതകുമാരി എം ലീലാവതി എന്നിവരാണ് എഴുത്തച്ഛ്ന്‍ പുരസ്‌കാരം നേടിയ വനിതകള്‍. 

Get Newsletter

Advertisement

PREVIOUS Choice