Latest Updates

മറ്റൊരാളുടെ അനുഭവം ആത്മകഥാകഥനത്തിന്റെ ഭാഷയില്‍ എഴുതപ്പെട്ട ഈ നോവല്‍ ഏറ്റവും ഹൃദയഭേദകമെന്നേ പറയാനാവൂ, ഇതു വായിച്ചു തീരുമ്പോഴേക്കും ഏതൊരാള്‍ക്കും ഉള്ളില്‍ വിങ്ങലായ് ഒരു തുള്ളി കണ്ണുനീരെങ്കിലും പൊഴിക്കാതിരിക്കാനാവില്ല: ...    '       

കഴിഞ്ഞ ഒരു വര്‍ഷക്കാലമായി ശ്രീ , ജയമോഹന്റെ 'നൂറു സിംഹാസനങ്ങളെ പറ്റി  ഒരുപാട് പേര്‍ എഴുതി കണ്ടു 'നായാടി, ജാതിയില്‍പ്പെട്ട ധര്‍മ്മ പാലന്‍  ഐ.എ.എസ്. ഇന്റര്‍വ്യൂവില്‍ നേരിട്ട ചോദ്യത്തെ പറ്റിയായിരുന്നു എല്ലാവരും എഴുതിയിരുന്നത്. ആ ചോദ്യം ഇതായിരുന്നു 'നിങ്ങള്‍ ഓഫീസറായി പണിയെടുക്കേണ്ട സ്ഥലത്ത് നിങ്ങള്‍ വിധി പറയേണ്ട ഒരു കേസില്‍ ഒരു ഭാഗത്ത് ഒരു നായാടിയും മറുഭാഗത്ത് ഒരു മനുഷ്യനും നിന്നാല്‍ നിങ്ങള്‍ എന്തു തീരുമാനം എടുക്കും എന്നതായിരുന്നു. അദ്ദേഹം പറഞ്ഞ ഉത്തരം.....സമത്വം എന്ന ധര്‍മ്മത്തിന്റെ അടിസ്ഥാനത്തില്‍ ആ ക്ഷണം തന്നെ നായാടി അനീതിക്കിരയായവനായി മാറിക്കഴിഞ്ഞു,  അവന്‍ എന്തു ചെയ്തിട്ടുണ്ടെങ്കിലും അവന്‍ നിരപരാധിയാണ് ' എന്നായിരുന്നു,                  

അങ്ങനെ വായിച്ചപ്പോള്‍ മുതല്‍ സമത്വം എന്ന ധര്‍മ്മം എങ്ങനെയാണ് സമൂഹം ലംഘിച്ചത് എന്നറിയാന്‍ ഈ പുസ്തകം തേടുകയായിരുന്നു.   ജീവിതചക്രം പൂര്‍ത്തിയാക്കുന്നതിനിടയില്‍ ഒരിക്കലെങ്കിലും ഈ പുസ്തകം വായിക്കണം.  കാരണം വരും തലമുറ കൂടി അറിയണം ഇങ്ങനേയും ഒരു സമൂഹം ജീവിച്ചിരുന്നു എന്ന്.                   

ഇതു വായിച്ചപ്പോള്‍ ഞാന്‍ എത്രയോ തവണ ധര്‍മ്മപാലനായും: അദ്ദേഹത്തിന്റെ അമ്മയായും മാറ്റി. നായാടികള്‍ മറ്റൊരാളെ തിരിച്ചറിയുന്നത് കാഴ്ച കൊണ്ടല്ല.. സമൂഹം അവരില്‍ എല്‍പ്പിച്ച മുറിവുണങ്ങിയ പാടുകളിലും .വടുക്കളിലും സ്പര്‍ശിച്ചാണ് , ഇങ്ങനെയാണ് ആ അമ്മ മകനെതിരിച്ചറിഞ്ഞത്....               

പ്രജാനന്ദ സ്വാമി ധര്‍മ്മപാലനോട് പറഞ്ഞത് ഇവിടെ സ്മരിക്കട്ടെ.... ,അമ്മയെ വിടരുത് കേട്ടോ അവളെ ഒപ്പം കൂട്ടിക്കോ.... എന്തു വന്നാലും അവളെ വിട്ടു കളയരുത്: .. അവള്‍ക്ക് നാം രണ്ടാളും ഇതുവരെ ചെയ്തത് മുഴുവന്‍ കൊടിയ പാപമാണ്.... അവള്‍ ഒന്നുമറിയാത്ത കാട്ടുമൃഗം പോലെയാണ് .... മുഗങ്ങളുടെ ദു:ഖത്തെ നമുക്ക് പറഞ്ഞു തീര്‍ക്കാന്‍ പറ്റില്ല. അതുകൊണ്ട് അതിന്റെ ആഴം അഗാധമാണ്: നീ അമ്മയോട് പ്രായശ്ചിത്തം ചെയ്യണം'' ''   സ്വാമി പറഞ്ഞ വാക്കുകള്‍ ഈ തലമുറയിലുള്ളവരും വായിച്ച് പ്രചോദനം ഉള്‍ക്കൊള്ളട്ടെ.....                

അങ്ങനെ എത്ര എത്ര ഹൃദയ സ്പര്‍ശിയായ സന്ദര്‍ഭങ്ങളാണ് ഈ കഥയിലുള്ളത്.  ധര്‍മ്മപാലനെപോലുള്ളവരുടെ സമൂഹത്തിന് 100 സിംഹാസനങ്ങള്‍ കൊടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഒരു സിംഹാസനമെങ്കിലും കൊടുക്കാന്‍ വരും തലമുറയ്‌ക്കെങ്കിലും കഴിയട്ടെ..   ഷാനിത സുരേന്ദ്രന്‍ 

Get Newsletter

Advertisement

PREVIOUS Choice