ബുധിനി; ഒരു പൂമാലയാല് തുരത്തപ്പെട്ടവള്
ആരുടെയൊക്കെയോ വികസനത്തിനായി സ്വന്തം മണ്ണിൽ നിന്ന് ആട്ടിയോടിക്കപ്പെടുകയും ജീവനോപാധികൾ മുഴുവനും തകർക്കപ്പെടുകയും ചെയ്യുന്നവരുടെ ജീവിതം ആവിഷ്ക്കരിക്കുകയാണ് ബുധിനിയിലൂടെ സാറാ ജോസഫ്.
ദാമോദർ വാലി ഉത്ഘാടനം ചെയ്യാനെത്തിയ നെഹറുവിനെ അണിയിച്ച ഒരു ഹാരം ബുധിനിയെന്ന ആദിവാസി ബാലികയുടെ ജീവിതം തന്നെ തകർത്തെറിയുന്നു. സാന്താൾ ഗോത്രത്തിൻ്റെ നിലനിൽപ്പിനായുള്ള പോരാട്ടത്തിൻ്റെ യുംദുരിതപൂർണ്ണമായ ജീവിതത്തിൻ്റെയും പരിസ്ഥിതിയുടെ മേലുള്ള മനുഷ്യൻ്റെ കടന്നുകയറ്റത്തിൻ്റെയും അവസ്ഥ നോവലിസ്റ്റ് വിവരിക്കുന്നുണ്ട്.
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി നെഹറു വിൻ്റെ ആദിവാസി ഭാര്യ :::...ബുധിനി മെ ജാൻ. എന്നാണ് പത്രമാധ്യമങ്ങൾ ബുധിനിയെ അടയാളപ്പെടുത്തിയത്. അവരെ അങ്ങനെയാണ് ചരിത്രവൽക്കരിക്കുന്നത്. യൂറോപ്യൻ മോഡലിൽ ഇന്ത്യയെ ആധുനികവൽക്കരിക്കാൻ ഇറങ്ങി പുറപ്പെട്ട നെഹ്റുവിൻ്റെ കീഴിലുള്ള ഗവൺമെൻറിന് ആദിവാസികളുടെ ഭാഗത്തുനിന്ന് അനേകം എതിർപ്പ് നേരിടേണ്ടി വന്നു.പ്രകൃതിയെ ചൂഷണ ചെയ്ത വികസനങ്ങളോട് അവർക്ക് ഒരിക്കലും അംഗീകരിക്കാനായില്ല.ദാമോദർ നദിക്കു കുറുകെ അണക്കെട്ടുകെട്ടുവാനുള്ള നീക്കത്തെയും അവർ എതിർത്തു. പദ്ധതി നടപ്പിലായാൽ വെള്ളത്തിലാകുന്ന ആദിവാസി ഗ്രാമങ്ങളും കാടുകളും'...?'എങ്കിലും അതു തന്നെ സംഭവിച്ചു.
ഉത്ഘാടനത്തിന് പ്രധാനമന്ത്രി എത്തുമ്പോൾ ആദിവാസികൾ തങ്ങൾക്കൊപ്പമാണെന്ന് വരുത്തി തീർക്കാൻ ഡി.വി.സി. കമ്പനി ഒരു പോംവഴികണ്ടു പിടിച്ചു പ്രധാനമന്ത്രിക്കൊപ്പം അണക്കെട്ട് ഉത്ഘാടനം ചെയ്യാൻ ഒരു സാന്താൾ പെൺകുട്ടിയെ കൂടി വേദിയിൽ കയറ്റുക .അങ്ങനെ നെഹ്റുവിനെ ഹാരമിട്ടു സ്വീകരിക്കുവാനും ഒപ്പം ചേർന്നു നിന്ന് ഉത്ഘാടനം ചെയ്യുവാനും ബുധിനി നിയോഗിക്കപ്പെട്ടു.
അന്യപുരുഷനെ മാല ചാർത്തുകയെന്നാൽ ആദിവാസികൾക്കത് വിവാഹമാണ്.രാജ്യത്തിൻ്റെ പ്രധാനമന്ത്രിയാണെങ്കിലും അന്യജാതിക്കാരനും ഗോത്രത്തിനു പുറത്തുള്ളവനുമായ ഒരാളെ വിവാഹം ചെയ്യുന്നത് കൊടിയ പാപമാണ്.അങ്ങനെ ക്രൂരമായ ചടങ്ങുകളോടെ പെൺകുട്ടി ഭ്രഷ്ട് കൽപ്പിക്കപ്പെട്ട് ഗ്രാമത്തിന് വെളിയിലായി. ഈ ഭ്രഷ്ടിൻ്റെ ചടങ്ങുകൾ അത്യധികം മനുഷ്യത്വരഹിതവും ലൈംഗീകവും സ്ത്രീവിരുദ്ധവുമായിരുന്നു. ഉന്നതകുലജാതനായ പ്രധാനമന്ത്രിയുടെ ഭാര്യയെന്ന അഭ്യൂഹം പരത്തിയതിനാൽ ബ്രാഹ്മണരും അവളെ ഉപദ്രവിച്ചു പിച്ചിച്ചീന്തി.
ആട്ടിയോടിക്കലുകൾക്കും ആൾക്കൂട്ട ആക്രമണങ്ങൾക്കുമിടയിലൂടെ ഭ്രഷ്ടയായി ജീവിച്ച ബുധിനിയെ പൂണൂൽ പൊട്ടിച്ച് ഭ്രഷ്ടനായ ബ്രാഹ്മണൻ വിവാഹം കഴിച്ചു.രത്നി എന്ന മകളുണ്ടായി. ബ്രാഹ്മണ മേധാവിത്വം മാത്രമല്ല ആദിവാസി ഗോത്രങ്ങൾക്കുള്ളിൽ നിലനിൽക്കുന്ന വംശീയതയും പുരുഷാധിപത്യവുമാണ് ബുധിനിയുടെ കഥയിലെ നായകർ 'ജാതിക്കു പകരം ജാതി പറഞ്ഞതു കൊണ്ട് തീരാത്ത പ്രശ്നങ്ങളുടെ ഇന്നും ജീവിക്കുന്ന ഉദാഹരണമാണ് ബുധിനി. മെ ജാൻ. സാറാ ജോസഫിൻ്റെ 'ബുധിനി' വെറുമൊരു നോവലല്ല. അത് ജീവിതം തന്നെയാണ്. നിസ്സാരമായി ഒരു കഥ പോലെ വായിച്ചു വിടാവുന്നതല്ലത്. -ഷാനി