Latest Updates

പ്രമുഖ എയര്‍ലൈന്‍സ് കമ്പനിയായ ഇന്‍ഡിഗോയുടെ ജീവനക്കാര്‍  അപമര്യാദയായി പെരുമാറിയെന്ന ആരോപണവുമായി നടി പൂജ ഹെഗ്ഡെ. സോഷ്യല്‍ മീഡിയയിലാണ് വിമാനത്തില്‍ തനിക്കുണ്ടായ മോശം അനുഭവം അവര്‍ പങ്ക് വച്ചിരിക്കുന്നത്.  വിപുല്‍ നകാഷെ എന്ന @IndiGo6E സ്റ്റാഫ് അംഗം, മുംബൈയില്‍ നിന്നുള്ള ഞങ്ങളുടെ വിമാനത്തില്‍ അങ്ങേയറ്റം അപമര്യാദയായി പെരുമാറിയെന്നും വളഅഹങ്കാരവും അജ്ഞതയും ഭീഷണിപ്പെടുത്തുന്ന സ്വരവുമായി  ഒരു കാരണവുമില്ലാതെ അവര്‍ കയര്‍ക്കുകയായിരുന്നെന്നും പൂജ പറഞ്ഞു. ശരിക്കും ഭയപ്പെടുത്തുന്ന അനുഭവമായിരുന്നു അതെന്നും അവര്‍ കുറിച്ചു.

ഇവരുടെ ട്വീറ്റിനോട് എയര്‍ലൈന്‍ കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല.  ഈ വര്‍ഷം കാനില്‍ അരങ്ങേറ്റം കുറിച്ച പൂജ ഹെഗ്ഡെ, തന്റെ ബാഗേജ് നഷ്ടപ്പെട്ടതായി പിന്നീട് വെളിപ്പെടുത്തിയിരുന്നു.   സിനിമാ രംഗത്ത്, നടന്‍ പ്രഭാസിനൊപ്പം രാധേ ശ്യാമിലെ പ്രകടനമാണ് പൂജ ഹെഗ്‌ഡോയുടെ അടുത്തിടെയുള്ള ശ്രദ്ധേയമായ ചിത്രം. സല്‍മാന്‍ ഖാന്റെ കഭി ഈദ് കഭി ദീപാവലിയിലും രണ്‍വീര്‍ സിംഗിന്റെ സര്‍ക്കസിലും അവര്‍ പ്രധാനവേഷത്തിലുണ്ട്.  ജനഗണമന എന്ന തെലുങ്ക് ചിത്രത്തിലും പൂജയുണ്ട്.

ഇതാദ്യമായല്ല സെലിബ്രിറ്റികള്‍ തങ്ങളുടെ മോശം പെരുമാറ്റത്തിന്റെ പേരില്‍ എയര്‍ലൈനുകളെ വിളിക്കുന്നത്. 2020-ല്‍, 80 വയസ്സുള്ള ഒരു സ്ത്രീയോട് മോശമായി പെരുമാറിയതിന് ഒരു വിമാനക്കമ്പനിക്കെതിരെ  സിനിമാ നിര്‍മ്മാതാവ് വിപുല്‍ ഷാ പരാതി പറഞ്ഞിരുന്നു. ഈ വര്‍ഷം ഫെബ്രുവരിയില്‍, ബോളിവുഡ് നടി ചിത്രാംഗദ സിംഗ് ഇന്‍സ്റ്റാഗ്രാമില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് ഗോ ഫസ്റ്റ് (ഗോ എയര്‍ എന്ന പേരില്‍ സ്ഥാപിതമായ) എയര്‍ലൈനിനെതിരെ ആഞ്ഞടിച്ചു. 

Get Newsletter

Advertisement

PREVIOUS Choice