Latest Updates

ന്യൂഡല്‍ഹി: മികച്ച പ്രകടനത്തിന് അംഗീകാരമായി റെയില്‍വെ ജീവനക്കാര്‍ക്ക് ബോണസ്. പത്ത് ലക്ഷത്തിലധികം റെയില്‍വേ ജീവനക്കാര്‍ക്കാണ് 78 ദിവസത്തെ ബോണസ് ലഭിക്കുക. ബോണസിനായി 1865.68 കോടി രൂപ നല്‍കാനുള്ള തീരുമാനത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് നിര്‍ണായക തീരുമാനം. കൂടാതെ വിവിധ മേഖലകളിലെ വികസനത്തിനും അധിക എംബിബിഎസ്, പിജി സീറ്റുകള്‍ക്കും കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി. ഇതിന് പുറമെ ഇന്ത്യയുടെ സമുദ്ര മേഖലക്ക് വേണ്ടി വലിയ പ്രഖ്യാപനങ്ങള്‍ മന്ത്രിസഭ യോഗത്തില്‍ ഉണ്ടായി. കപ്പല്‍ നിര്‍മാണ, സമുദ്ര അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ 69,725 കോടി രൂപ നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു.

Get Newsletter

Advertisement

PREVIOUS Choice