Latest Updates

ന്യൂഡല്‍ഹി: ആധാര്‍ സേവനങ്ങള്‍ക്കുള്ള ഫീസ് രണ്ട് ഘട്ടമായി വര്‍ധിപ്പിക്കും. ആദ്യവര്‍ധന ഒക്ടോബര്‍ ഒന്നിനും രണ്ടാമത്തേത് 2028 ഒക്ടോബര്‍ ഒന്നിനും പ്രാബല്യത്തിലാകും. ആധാര്‍ എന്റോള്‍മെന്റ് 5-7 പ്രായക്കാര്‍ക്കും പതിനേഴിനു മുകളില്‍ പ്രായമുള്ളവര്‍ക്കുമുള്ള നിര്‍ബന്ധിത ബയോമെട്രിക് അപ്‌ഡേഷന്‍ എന്നിവയ്ക്ക് വ്യക്തികളില്‍ നിന്ന് ചാര്‍ജ് ഈടാക്കില്ല. പകരം ആധാര്‍ കേന്ദ്രങ്ങള്‍ക്ക് സര്‍ക്കാര്‍ പണം നല്‍കും. നിര്‍ബന്ധിത ബയോമെട്രിക് അപ്‌ഡേറ്റ് ( 7-15 വയസ്സുകാര്‍ക്കും 17 വയസ്സിന് മുകളിലുള്ളവര്‍ക്കും) 100 രൂപ, 150 രൂപയാണ്. മറ്റ് ബയോമെട്രിക് അപ്‌ഡേറ്റുകള്‍ക്കും 100, 125, 150 രൂപ എന്നിങ്ങനെയാണ്. ജനനത്തീയതി, ജെന്‍ഡര്‍, മേല്‍വിലാസം, മൊബൈല്‍ നമ്പര്‍ അപ്‌ഡേഷന്‍ എന്നിവയ്ക്ക് യഥാക്രമം 50, 75, 90 രൂപ എന്നിങ്ങനെയാണ്. പ്രൂഫ് ഓഫ് അഡ്രസ്, പ്രൂഫ് ഓഫ് ഐഡന്‍ഡിറ്റി അപ്‌ഡേഷന്‍ അധാര്‍ കേന്ദ്രം വഴിയാണെങ്കില്‍ 50 രൂപ, 75 രൂപ,90 രൂപയാണ്. ഇത് പോര്‍ട്ടല്‍ വഴിയാണെങ്കില്‍ 25രൂപ, 75 രൂപ, 90 രൂപയാണ്. ഇകൈവസി ഉപയോഗിച്ചുള്ള ആധാര്‍ സേര്‍ച്/ കളര്‍ പ്രിന്റ് ഔട്ട് 30, 40, 50 രൂപ എന്നിങ്ങനെയാണ്.

Get Newsletter

Advertisement

PREVIOUS Choice