Latest Updates

അഫ്ഗാനിസ്ഥാനിലെ ആഭ്യന്തര യുദ്ധം പ്രതിസന്ധിയിലാക്കിയ കുടുബത്തിന്റെ കഥപറയുന്ന ഓപ്പിയം വാറിന്റെയും സഹ്‌റ കരീമിയുടെ ഹവ മറിയം ആയിഷ, ടർക്കിഷ് ചിത്രം ബ്രദർസ് കീപ്പർ,ജുഹോ കുവോസ്മാനെൻ്റെ കമ്പാർട്ട്മെന്റ്  നമ്പർ സിക്സിന്റെയും ആദ്യപ്രദർശനമടക്കം രാജ്യാന്തര മേള ചൊവ്വാഴ്ച 71 ലോകക്കാഴ്ചകളുടെ വേദിയാകും.

ദി എംപ്ലോയർ ആൻഡ് ദി എംപ്ലോയി ,ലിംഗുയി,ലാംമ്പ് ,മുഖഗലി,അമിറ,ദി ഇൻവിസിബിൽ ലൈഫ് ഓഫ് യുറിഡിസ് ഗുസ്മാവോ,റൊമേനിയൻ ചിത്രം ഇന്ററിഗിൽഡ്‌,ലൈല ബൗസിദിന്റെ എ ടൈൽ ഓഫ് ലൗ ആൻറ് ഡിസൈർ, ഹൗസ് അറസ്റ്റ് ,ഫ്രഞ്ച് ചിത്രം വുമൺ ഡു ക്രൈ,സ്പാനിഷ് ചിത്രം പാരലൽ മദേഴ്സ് തുടങ്ങി ലോക സിനിമ വിഭാഗത്തിൽ 39 സിനികളാണ് ചൊവ്വാഴ്ച പ്രദർശിപ്പിക്കുന്നത്.

അത്ഭുതങ്ങൾ പ്രവർത്തിക്കാൻ തുടങ്ങുന്ന ഒരു കുഞ്ഞിന്റെ ജീവിതം പ്രമേയമാക്കി സിൽവിയ ബ്രൂനെല്ലി സംവിധാനം ചെയ്ത ഇറ്റാലിയൻ ചിത്രം ദി മിറക്കിൾ ചൈൽഡിന്റെ രണ്ടാമത്തെ പ്രദർശനവും ചൊവ്വാഴ്ചയാണ്. അർമേനിയൻ കവി സയത് നോവയുടെ ജീവിതം പ്രമേയമാക്കുന്ന സെർഗേയ് പരയനോവ് ചിത്രം ദി കളർ ഓഫ് പൊമേഗ്രനേറ്റ്സ്, അൺ ഫോർഗെറ്റബിൾ വേണുച്ചേട്ടൻ എന്ന വിഭാഗത്തിലെ നോർത്ത് 24 കാതം, വിട പറയും മുമ്പേ  എന്നീ ചിത്രങ്ങളുടെ പ്രദർശനവും ഇന്നുണ്ടാകും.

കിലോമീറ്റർ സീറോ,മറൂൺഡ് ഇൻ ഇറാഖ് , ദി ഫേസ് യു ഡിസേർവ്,അറേബ്യൻ നൈറ്റ്സ് വോള്യം വൺ ദി റെസ്റ്റ്‌ലെസ്സ് വൺ,ജാപ്പനീസ് സംവിധായകന്റെ സിനിമാജീവിതവും, ഭാര്യയുടെ അപ്രതീക്ഷിത മരണത്തിനു ശേഷം അദ്ദേഹത്തിന്റെ വ്യക്‌തിജീവിതത്തിൽ അരങ്ങേറുന്ന സംഭവവികാസങ്ങളും പ്രമേയമാക്കിയ ചിത്രം ഡ്രൈവ് മൈ കാർ ,ബ്രൈറ്റൻ ഫോർത്ത് ,പിൽഗ്രിംസ് എന്നിവ ഉൾപ്പടെ 20  ചിത്രങ്ങളുടെ അവസാന പ്രദർശനവും ചൊവ്വാഴ്ചയുണ്ടാകും. മലയാള ചിത്രങ്ങളായ സണ്ണി ,നിറയെ തത്തകളുള്ള മരം,ന്യൂ ഡൽഹി, കുമ്മാട്ടി എന്നിവയും ഇന്ന്(ചൊവ്വാഴ്ച ) പ്രദർശിപ്പിക്കും.

Get Newsletter

Advertisement

PREVIOUS Choice