Latest Updates

26-ാമത് രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് മാധ്യമ പുരസ്‌കാരങ്ങൾക്ക് അപേക്ഷിക്കാം. ചലച്ചിത്രോത്സവം റിപ്പോര്‍ട്ട് ചെയ്യുന്ന പത്ര, ദ്യശ്യ, ശ്രവ്യ, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകളുടെ പകര്‍പ്പുസഹിതം നാളെ (മാർച്ച് 24 വ്യാഴാഴ്ച ) ഉച്ചയ്ക്ക് രണ്ട്  മണിക്ക് മുന്‍പ് ടാഗോർ തിയേറ്ററിൽ പ്രവർത്തിക്കുന്ന മീഡിയാ സെല്ലില്‍ അപേക്ഷ സമര്‍പ്പിക്കണം.

മികച്ച മാധ്യമ സ്ഥാപനങ്ങൾക്കും പുരസ്‌കാരം ഏർപ്പെടുത്തിയിട്ടുണ്ട് .ആകെ റിപ്പോർട്ടിങ് മികവ് പരിഗണിച്ചുള്ളതാണ് സമഗ്ര കവറേജിനുള്ള പുരസ്‌കാരം.ഓരോ അവാർഡിനും പ്രത്യേകം പ്രത്യേകമാണ് എൻട്രികൾ സമർപ്പിക്കേണ്ടത്.

ദൃശ്യ-ശ്രവ്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകള്‍ പെന്‍ഡ്രൈവിലും (2 പകര്‍പ്പ്), ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകളുടെ വെബ് ലിങ്കുകള്‍ iffkmediaawards2022@gmail.com എന്ന മെയിലിലോ പെൻ ഡ്രൈവിലോ ആണ് നൽകേണ്ടത്. അച്ചടി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകളടങ്ങിയ പത്രത്തിന്റെ അസ്സല്‍പതിപ്പാണ് (3 എണ്ണം) സമര്‍പ്പിക്കേണ്ടത്. അവാർഡ് എൻട്രികൾ സമർപ്പിക്കുമ്പോൾ സ്ഥാപന മേധാവിയുടെ അനുമതി പത്രം മീഡിയാ സെല്ലിൽ നല്കിരിക്കണം.

മാധ്യമ പുരസ്‌കാരങ്ങൾ

1 .മികച്ച അച്ചടി മാധ്യമം
2 .മികച്ച ദൃശ്യ മാധ്യമം
3 .മികച്ച ശ്രവ്യ മാധ്യമം
4 .മികച്ച ഓൺലൈൻ മാധ്യമം

വ്യക്തിഗത പുരസ്‌കാരങ്ങൾ

1 .മികച്ച അച്ചടി മാധ്യമ റിപ്പോർട്ടർ
2 .മികച്ച ദൃശ്യ മാധ്യമം റിപ്പോർട്ടർ
3 .മികച്ച ഫോട്ടോഗ്രാഫർ
4 .മികച്ച ക്യാമറാമാൻ

എല്ലാ പുരസ്കാരങ്ങളും മാർച്ച് 25 ന് നിശാഗന്ധിയിൽ നടക്കുന്ന മേളയുടെ സമാപനച്ചടങ്ങിൽ വിതരണം ചെയ്യും

Get Newsletter

Advertisement

PREVIOUS Choice