Latest Updates

നെഹ്‌റു അടിത്തറപാകിയ സാംസ്‌കാരിക മൂല്യങ്ങളെ മായ്ച്ചു കളയാൻ കേന്ദ്രസർക്കാർ ശ്രമിക്കുകയാണെന്ന് അടൂർ ഗോപാലകൃഷ്ണൻ .രാജ്യത്ത് നല്ല സിനിമകളുടെ ഉദ്ദേശ ശുദ്ധിയെ തകർക്കാൻ നിരന്തര ശ്രമം നടക്കുകയാണ് . സെൻസർഷിപ്പും സൂപ്പർ സെൻസർഷിപ്പും സിനിമയുടെ സ്വാതന്ത്യത്തെ ഹനിക്കുകയാണന്നും ഈ സ്ഥിതി തുടർന്നാൽ ഇന്ത്യയിലെ  ചലച്ചിത്ര മേഖല വെറും വിനോദവ്യവസായമായ ബോളിവുഡ് സംസ്കാരത്തിലേക്ക് കൂപ്പുകുത്തുമെന്നും അടൂർ മുന്നറിയിപ്പ് നൽകി .

രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് ഓപ്പൺ ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.   നല്ല സിനിമകളുടെ സ്വാതന്ത്യം സംരക്ഷിക്കാൻ ഫിലിം സൊസൈറ്റികളും ആക്റ്റിവിസ്റ്റുകളും ഉണർന്നു പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. സണ്ണി ജോസഫ് ,സി എസ് വെങ്കിടേശ്വരൻ ,വി കെ ജോസഫ്, ബീനാ പോൾ, പ്രമേന്ദ്ര മജുംദാർ തുടങ്ങിയവർ പങ്കെടുത്തു

Get Newsletter

Advertisement

PREVIOUS Choice