67 ചിത്രങ്ങളുടെ അവസാന പ്രദര്‍ശനം
രാജ്യാന്തര ചലച്ചിത്രമേളയിൽ ലോക സിനിമയിലെ 42 ചിത്രങ്ങള്‍ ഉള്‍പ്പടെ 67 സിനിമകള്‍ വ്യാഴാഴ്ച പ്രദര്‍ശിപ്പിക്കും.എല്ലാ ചിത്രങ്ങളുടെയും അവസാന പ്രദർശനത്തിനാണ് 15 സ്ക്രീനുകൾ വേദിയാകുന്നത്. യുദ്ധം സമാധാനം കെടുത്തിയ അഫ്‌ഗാൻ ജനതയുടെ ജീവിത സാഹചര്യങ്ങൾ ചിത്രീകരിക്കുന്ന ഓപ്പിയം വാർ, ഇറ്റാലിയൻ ചിത്രമായ ദി മിറക്കിൾ ചൈൽഡ്, വെറ്റ് സാൻഡ്, കമ്പാർട്ട് മെന്റ് നമ്പര്‍ 6, ത്രീ സ്‌ട്രേഞ്ചഴ്‌സ്, മെമ്മോറിയ,സാങ്‌റ്റോറം തുടങ്ങിയ ചിത്രങ്ങളാണ് ലോക സിനിമാ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത് .
നിഷിദ്ധോ,നിറയെ തത്തകളുള്ള മരം,പ്രാപ്പെട ,ആർക്കറിയാം,എന്നിവർ,കള്ളനോട്ടം എന്നീ മലയാള ചിത്രങ്ങളുടെ പ്രദർശനവും ഇന്നുണ്ടാകും. ജപ്പാനിലെ കര്‍ഷകരുടെ കഥ പറയുന്ന യുഗെറ്റ്‌സു, ഡച്ച് കപ്പല്‍ നാവികനായ നായകന്റെ ജീവിതത്തിലേക്ക് പന്തയത്തിലൂടെ കടന്നുവരുന്ന പെണ്‍കുട്ടിയുടെ കഥ പറയുന്ന ദി സ്റ്റോറി ഓഫ് മൈ വൈഫ്, അഞ്ചു വയസുള്ള മകളുടെ മരണത്തിന് ശേഷം ഒറ്റപ്പെട്ടുപോകുന്ന മാതാവിന്റെ ജീവിതം പ്രമേയമാക്കിയ ചൈനീസ് ചിത്രം എ ചാറ്റ് എന്നിവയും വ്യാഴാഴ്ചയുണ്ടാകും.