വേനല്‍ച്ചൂട് കടുക്കുന്നു എസി വാങ്ങുന്നവര്‍ ഇതൊന്ന് വായിക്കുക
വേനല്‍ക്കാലത്ത്, ഫ്രിഡ്ജിന്റെയും എസിയുടെയും ഉപയോഗം ഇരട്ടിയിലധികമാകും. ഇതിനൊപ്പം വൈദ്യുതിയുടെ ഉപയോഗവും കുതിച്ചുകയറുന്നത് സ്വാഭാവികം മാത്രം. പക്ഷേ വൈദ്യുതി ബില്‍ എത്തുമ്പോള്‍ ഏല്ലാം അസ്വാഭാവികമാകും.
മാര്‍ച്ച് മുതലാണ് താപനില ഉയരുന്നത്. എയര്‍കണ്ടീഷണറുകളുടെ ഉപയോഗം ഏറ്റവും അനിവാര്യമാകുന്നത് ഈ സീസണിലാണ്. വൈദ്യുതിബില്ലിന്റെ സിംഹഭാഗവും എസിയുടെ ഉപയോഗത്തിന്റെ പരിണിതഫലമാകുകയും ചെയ്യും.
വൈദ്യുതി കാര്യക്ഷമമായി ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ശരിയായ എയര്‍കണ്ടീഷണര്‍ തിരഞ്ഞെടുക്കണം. ഇത് പ്രതിമാസ വൈദ്യുതി ബില്ലുകളെ ഗണ്യമായി കുറയ്ക്കും.
എസി വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വൈദ്യുതിബില്‍ ലാഭിക്കാം
നൂതന സവിശേഷതകളുള്ള എയര്‍കണ്ടീഷണറുകള്‍ തെരഞ്ഞെടുക്കുക
സ്റ്റാര്‍ റേറ്റിംഗ് ഉയര്‍ന്ന എസി വൈദ്യുതി ബില്ലില്‍ കൂടുതല്‍ ലാഭമുണ്ടാക്കുമെന്നറിയുക
താപനില 24 ഡിഗ്രിസെന്റിഗ്രേഡില് നിലനിര്‍ത്തുക
എസി സ്ഥാപിക്കാന്‍ ശരിയായ സ്ഥലം തിരഞ്ഞെടുക്കുക
കൃത്യമായി സര്‍വീസ് ചെയ്യിക്കുക