Latest Updates

  കോവിഡ് മഹാമാരി ലോകത്തിലാകെ വ്യാപിച്ചപ്പോള്‍ ജനങ്ങളെല്ലാം വീടിനുള്ളില്‍ തന്നെയായി. ലോക്ഡൗണുകള്‍ വന്നതോടെ മിക്ക കമ്പനികളും വര്‍ക് ഫ്രം ഹോം തുടരുകയുമാണ്. എന്നാല്‍ മിക്ക സമയവും ലാപ്‌ടോപ്പുകളുടെയോ കമ്പ്യൂട്ടറുകളുടെയോ മുന്നില്‍ ചെലവഴിക്കുന്നവരുടെ ബോഡി പൊസിഷന്‍ ശരിയല്ലാത്തത് കാരണം നടുവേദന, കഴുത്ത് വേദന തുടങ്ങിയവ സ്ഥിരമാകുകയാണ്.   

കൃത്യമായി ഇരുന്ന് ജോലി ചെയ്യാത്തതു കാരണം കഴുത്തിനും തോളിനും നട്ടെല്ലിനും പരിക്കേല്‍പ്പിക്കുമെന്ന് ഫിസിക്കല്‍ തെറാപ്പിസ്റ്റ് ഡോ. ഹേമാക്ഷി ബസു പറയുന്നു. ഫിറ്റ്നസ് ട്രെയിനര്‍ യാസ്മിന്‍ കരാച്ചിവാല പോസ്റ്റ് ചെയ്ത വീഡിയോയില്‍, ലാപ്ടോപ്പുകളോ കമ്പ്യൂട്ടറുകളോ ഉപയോഗിക്കുമ്പോള്‍ എങ്ങനെ ഇരിക്കണമെന്ന് ഡോ. ബസു വിശദീകരിക്കുന്നത് കാണാം. ഒന്നു നോക്കൂ.  

നിങ്ങള്‍ ഇരിക്കുമ്പോള്‍ ശ്രദ്ധിക്കുക  

ഒരു കസേരയില്‍ ഇരിക്കുമ്പോള്‍, നിതംബം പിന്നിലേക്ക് ഉറപ്പിച്ച് ഇരിക്കുക. നിങ്ങളുടെ കസേര മേശയ്ക്ക് മുന്നിലേക്ക് വലിച്ചിടുക നിങ്ങളുടെ കൈമുട്ടുകള്‍ മുന്‍പിലുള്ള മേശപ്പുറത്ത് വയ്ക്കുക. നിങ്ങളുടെ തോളുകള്‍ക്ക് വിശ്രമം നല്‍കുക ഇനി ജോലി ചെയ്യുക  

കിടക്കയില്‍ കിടന്ന് ലാപ്ടോപ്പ് ഉപയോഗിക്കരുതെന്നും ഡോ ബസു ഓര്‍മിപ്പിക്കുന്നുണ്ട്.  

https://www.instagram.com/reel/CShCDU3iaJJ/?utm_source=ig_embed&ig_rid=774aa89b-dbf3-4def-aa0d-3c977e52cb4b  

Get Newsletter

Advertisement

PREVIOUS Choice