വേരിക്കോസ് മാറും, മനസ് ഏകാഗ്രമാകും വൃക്ഷാസനം ശീലമാക്കൂ
നടുവേദന, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, വിഷാദം അല്ലെങ്കില്‍ മറ്റേതെങ്കിലും സാധാരണ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് മരുന്നില്ലാതെയുള്ള ഏറ്റവും നല്ല പ്രതിവിധിയാണ് യോഗാസനങ്ങള്‍. നമ്മുടെ വ്യത്യസ്ത ശരീരഭാഗങ്ങളെയും പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്ന വിവിധ പോസുകളുടെ ഒരു ശ്രേണിയ്ക്ക് ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കാനും ശ്വസനത്തെ ക്രമപ്പെടുത്താനും കഴിയും. ഇതുവഴി ഇത്തരം പ്രശ്‌നങ്ങള്‍ മൂലമുണ്ടാകുന്ന ജീവിതശൈലി രോഗങ്ങളില്‍ നിന്ന് മോചനം നേടാം.
ഏകാഗ്രതയ്ക്ക് അനുയോജ്യമായ ആസനമാണ് വൃക്ഷാസനം. വലിയ പരിശ്രമം ആവശ്യമില്ലാതെ തന്നെ ഈ ആസനം ചെയ്യാം
കാലുകള്‍ രണ്ടും ചേര്‍ത്തുവച്ച് വിരിപ്പില്‍ നിവര്‍ന്നു കിടക്കുക.
വലതുകാല്‍ മടക്കി സാവധാനം ഇരു കൈകളും ഉപയോഗിച്ച് വലതുകാലിന്റെ പാദത്തില്‍ പിടിച്ച് ഇടുതുകാലിന്റെ തുടയുടെ മുകളില്‍ ചേര്‍ത്തു ഉറപ്പിച്ചുവയ്ക്കുക.
വലതുകാലിന്റെ ഉപ്പൂറ്റി ഇടത് കാലിന്റെ തുടയോട് ചേര്‍ന്നിരിക്കണം.
രണ്ടു കൈകളും മുകളിലേക്ക് ഉയര്‍ത്തി തൊഴുതുപിടിക്കുക.
ആ നിലയില്‍ നിന്നും സാവധാനം ശ്വാസം എടുക്കുകയും വിടുകയും ചെയ്യാവുന്നതാണ്.
ഇതേപോലെ അടുത്ത കാലും ചെയ്യേണ്ടതാണ്. രണ്ടോ മൂന്നോ മിനിട്ട് ഇത് ആവര്‍ത്തിക്കുക.
ഗുണങ്ങള്‍
ഏകാഗ്രതയ്ക്ക് അനുയോജ്യമായ ആസനമാണിത്. ബ്രഹ്മചര്യം കാത്തു സൂക്ഷിക്കുന്നതിനു വളരെയധികം സഹായിക്കുന്നു ജനനേന്ദ്രിയഭാഗങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒരു പരിധിവരെ ഒഴിവായിക്കിട്ടുന്നു. ശരീരത്തിന്റെ ബാലന്‍സ് നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു. വെരിക്കോസ് വെയിന്‍ മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കപ്പെടുന്നു