കേട്ടിട്ടുണ്ടോ ടെന്നീസ് എല്‍ബോയെക്കുറിച്ച് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍..
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറിന് ബാധിച്ചതോടെയാണ് ടെന്നീസ് എല്‍ബോ എന്ന പ്രശ്‌നം കൊച്ചു കുട്ടികളുടെ ഇടയില്‍ പോലും സംസാരവിഷയമായത്. ചികിത്സയ്ക്കു ശേഷം പല അഭിമുഖങ്ങളിലും താരം തന്നെ രോഗത്തെ കുറിച്ചും ചികിത്സയെ കുറിച്ചും തുറന്നുപറയുകയും ചെയ്തു. കൈമുട്ടിലുണ്ടാകുന്ന വേദനയാണിത്. കൈ മുട്ടിന്റെ അകം ഭാഗത്തുണ്ടാകുന്ന വേദനയെ ഗോള്‍ഫേഴ്‌സ് എല്‍ബോ (ഏീഹളലൃ' െഋഹയീം) എന്നും പുറംഭാഗത്തുള്ള വേദനയെ ടെന്നിസ് എല്‍ബോ (ഠലിിശ െഋഹയീം) എന്നും പറയുന്നു. മുട്ടിലെ തേയ്മാനവും സന്ധികളെ ബാധിക്കുന്ന വാതരോഗവും ഒക്കെ ഇതിനു കാരണമാണ്.
കൂടുതല്‍ ഭാരം തൂക്കിയെടുക്കുമ്പോള്‍, തുണി പിഴിയുമ്പോള്‍, കുപ്പിയുടെ അടപ്പു തുറക്കാന്‍ നോക്കുമ്പോള്‍ ഒക്കെയാണ് വേദന കൂടുതല്‍ അനുഭവപ്പെടുക. ടെന്നിസ് എല്‍ബോ മിക്കവാറും പേരില്‍ തനിയെ സുഖമാകും.
ശ്രദ്ധിക്കേണ്ടത്
വേദനയുളവാക്കുന്ന പ്രവൃത്തികള്‍ ചെയ്യാതെ മുട്ടിനു വിശ്രമം കൊടുക്കുക.
വേദനയുള്ളിടത്ത് ചൂടോ തണുപ്പോ വയ്ക്കുക.
ഭാരം തൂക്കി എടുക്കുന്നത് ഒഴിവാക്കുക.